- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം തടഞ്ഞു; വണ്ടി നിർത്തിയപ്പോൾ തിരിച്ചറിഞ്ഞത് കേന്ദ്ര അന്വേഷണ സംഘമെന്ന വസ്തുത; ഉദ്യോഗസ്ഥരെ ഇടിച്ചിട്ട് വാഹനം മുമ്പോട്ട് എടുക്കാൻ ശ്രമം; നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; ഡിആർഎ ഉദ്യോഗസ്ഥർക്ക് ഗുരുതര പരിക്ക്; രണ്ട് പേർ പിടിയിൽ; ആക്രമണത്തിന് പിന്നിൽ കരിപ്പൂരിലെ സ്വർണ്ണ കടത്ത് സംഘം
മലപ്പുറം: കരിപ്പൂരിൽ ഡിആർഐ ഉദ്യോഗസ്ഥർക്കുനേരെ സ്വർണക്കടത്ത് സംഘത്തിന്റെ വധശ്രമം. സ്വർണം കടത്തിയ വാഹനം തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ചുതെറിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.
കരിപ്പൂരിൽ നിന്ന് സ്വർണം കടത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ ഡിആർഐ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞത്. വാഹനം നിർത്തിയ ശേഷം ഡിആർഐ ഉദ്യോഗസ്ഥരാണെന്നറിയിച്ചതോടെ ഇവരെ വാഹനം ഇടിച്ചിടുകയായിരുന്നു. ശേഷം ഇടിച്ചിട്ട് വാഹനം ഓടിക്കുകയായിരുന്നു. അതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെടുകയായിരുന്നു. ഡിആർഐ ഉദ്യോഗസ്ഥർ ബൈക്കിലായിരുന്നു പരിശോധനയ്ക്കായി എത്തിയത്.
പരിക്കേറ്റവരെ കൊണ്ടോട്ടി ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് സാരമുള്ളതായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വാഹനത്തിൽ നിന്ന് ഓടിപ്പോയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ കൂടുതൽ പേരുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.