- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ടത്തിമാവ് കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചു
കടനാട്: പഞ്ചായത്തിലെ കണ്ടത്തിമാവ് കുടിവെള്ള പദ്ധതിക്ക് ഒരു കോടി രൂപ അനുവദിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജയ്സൺ പുത്തൻകണ്ടം അറിയിച്ചു. മാണി സി കാപ്പൻ എം എൽ എ മുൻകൈയെടുത്താണ് ഇറിഗേഷൻ വകുപ്പിൽ നിന്നും റീ ബിൽഡ് കേരളാ പദ്ധതിയിൽ ഉൾപ്പെടുത്തി തുക അനുവദിച്ചത്.
നൂറുമല വട്ടക്കാവുങ്കൽ ഉറവ തടഞ്ഞു നിർത്തി 30 മീറ്റർ നീളവും 10 മീറ്റർ വീതിയും എട്ടു മീറ്റർ ഉയരവുമുള്ള ടാങ്ക് പണിത് വെള്ളം ശേഖരിച്ച ശേഷം നീലൂർ -കണ്ടത്തിമാവ് - മേരിലാന്റ് വാർഡുകളിൽ എത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതിനായി 80 ലക്ഷം രൂപയ്ക്ക് ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞു. ഈ പദ്ധതി പഞ്ചായത്തിലെ മലയോര മേഖലകളിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നു.
Next Story