- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിജി ജിദ്ദ ക്രിയേറ്റീവ് ലീഡർഷിപ് പ്രോഗ്രാം സെഷൻ 53 അരങ്ങേറി
ജിദ്ദ: സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ജിദ്ദ ചാപ്റ്ററിനു കീഴിലെ ക്രിയേറ്റീവ് ലീഡർഷിപ് പ്രോഗ്രാം (സി. എൽ. പി.) സെഷൻ 53 വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സിജി ജിദ്ദ ചെയർമാൻ അബ്ദുൽ അസീൽ തങ്കയത്തിൽ ഉൽഘാടനം ചെയ്തു.
'ലീഡര്ഷിപ് - റോൾ ഓർ റെസ്പോൺസിബിലിറ്റി' എന്ന വിഷയത്തിൽ എം എം ഇർഷാദ് നേതൃ പരിശീലന പരിപാടി അവതരിപ്പിച്ചു. പഠന വിഭാഗത്തിൽ തയ്യാറാക്കിയ പ്രസംഗങ്ങളിൽ അലി കരിപ്പൂർ, ഹൈദർ കോട്ടയിൽ, ഫൈസൽ കൂരിമണ്ണിൽ എന്നിവർ യഥാക്രമം കൊറോണയും ഞാനും, സാധ്യതകളും വെല്ലുവിളികളും, ഓർമ ശക്തി വർധിപ്പിക്കാൻ എന്നീ വിഷയങ്ങളിൽ സംസാരിച്ചു. മുഹമ്മദ് കുഞ്ഞി, റഷീദ് അമീർ, ലത്തീഫ് ഇരുമ്പുഴി എന്നിവർ നിരൂപണം നടത്തി.
ടേബിൾ ടോക്കിൽ വേങ്ങര നാസർ, ആഷിഖ് മഞ്ചേരി, സജീർ, എന്നിവർ സംസാരിച്ചു. സമീർ കുന്നൻ നിയന്ത്രിച്ചു. കെ എം ഹനീഫ് പുസ്തക പരിചയം നിർവഹിച്ചു. കെ ടി അബൂബക്കർ പരിപാടികൾ പൊതു അവലോകനം ചെയ്തു. നൗഷാദ് മൂസ, സാജിദ് മരുതോര എന്നിവർ വിവിധ ചാപ്റ്ററുകളിൽ നിന്നും നിരീക്ഷകരായി പങ്കെടുത്തു.
ഉൾക്കൊള്ളലിന്റെ സാമൂഹ്യ ശാസ്ത്രം എന്ന തലക്കെട്ടിൽ നടന്ന യോഗത്തിൽ മുഹമ്മദ് കുട്ടി അവതരകനായിരുന്നു. അഹ്മദ് കോയ ആമുഖ സന്ദേശം നൽകി. മുഹമ്മദ് കുഞ്ഞി സ്വാഗതവും ഫവാസ് നന്ദിയും പറഞ്ഞു.
എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച 2:30 മുതൽ 4:30 വരെ വരെയാണ് സി.എൽ.പി. നടക്കാറുള്ളതെന്നു സംഘാടകർ അറിയിച്ചു.