വാഷിങ്ടൺ: തികച്ചും മനുഷ്യത്വരഹിതമായ പ്രവർത്തികളാണ് ചൈന അയൽരാജ്യമായ ടിബറ്റിനോട് കാണിക്കുന്നതെന്നും, താനും ഹാരിസും അധികാരത്തിലേറിയാൽ ഇത്തരം മനുഷ്യാവകാശ ലംഘനത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും , ടിബറ്റിനു മേൽ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള ചൈനയുടെ വ്യഗ്ര്യത ശരിയല്ലെന്നും ബൈഡൻ ഒരു പ്രസ്താവനയിൽ ശക്തമായി മുന്നറിയിപ്പ് നൽകി

താൻ അധികാരത്തിലെത്തിയ ആദ്യം ചെയ്യുന്ന പ്രവർത്തനങ്ങളിൽ ഒന്നായിരിക്കും ഇതെന്ന് ബൈഡൻ വാഗ്ദാനം ചെയ്തു . മനുഷ്യാവകാശ ധ്വംസനത്തിന് കാരണക്കാരായ എല്ലാ ചൈനീസ് അധികാരികൾക്കെതിരെയും താൻ ഉപരോധം ഏർപ്പെടുത്തുമെന്നും തികഞ്ഞ ഒരു മനുഷ്യത്വമുള്ള മനുഷ്യനായി നിൽക്കുവാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

അധികാരം ദുർവിനിയോഗം നടത്തുന്ന ചൈനയുടെ പ്രവർത്തിയെ അപലപിച്ച് ടിബറ്റൻ പ്രശ്നങ്ങൾ നേരിൽ ചർച്ചചെയ്യുന്നതിനായി ടിബറ്റർ ആത്മീയാചാര്യൻ ദലൈലാമയുമായി അധികം താമസിയാതെ ചർച്ചകൾ ചെയ്യാൻ തയ്യാറാവുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇത്തരം കാര്യം പറയുന്നതിനിടെ ഡോനാൾഡ് ട്രംപിനെതിരെ ആഞ്ഞടിക്കുവാനും അദ്ദേഹം മറന്നില്ല. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ദലൈലാമയുമായി കാണുകയോ അവരുടെ പ്രശ്നങ്ങൾ നേരിട്ടറിയുവാനോ തുനിയാത്ത അമേരിക്കയിലെ ആദ്യത്തെ പ്രസിണ്ടായിരിക്കും ട്രംപ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം സാഹചര്യം മുതലെടുത്താണ് ചൈന ടിബറ്റിനെ അടിച്ചമർത്തുവാനുള്ള പദ്ധതികളുമായി മുമ്പോട്ടു പോവുന്നത് എന്നതാണ് ബൈഡന്റെ വിലയിരുത്തൽ.