- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്ത് ഓരോ വീടും അമ്പാടിയാകും; ശ്രീകൃഷ്ണ ജയന്തി ആഘോഷം വീടുകൾ തോറും നടത്താൻ ബാലഗോകുലം
കോട്ടയം: കോവിഡ് കാലത്ത് ശ്രീകൃഷ്ണജയന്തി ആഘോഷത്തിന് വ്യത്യസ്തത ഒരുക്കി ബാലഗോകുലം. ഇത്തവണ ശോഭായാത്രകളും മറ്റ് കൂട്ടംചേർന്നുള്ള ആഘോഷങ്ങൾക്കും പകരം സംസ്ഥാനത്തെമ്പാടും വീടുകളിൽ ആചാരപൂർവം ശ്രീകൃഷ്ണജയന്തി ആഘോഷിക്കാനാണ് തീരുമാനം. ഇതിന് പ്രവർത്തകർക്ക് മാർഗനിർദ്ദേശം നൽകുന്ന 12-മിനിട്ട് ദൈർഘ്യമുള്ള കൃഷ്ണലീല എന്ന ഹ്രസ്വചിത്രം പ്രവർത്തകർക്കും വീടുകളിലേക്കും സാമൂഹിക മാധ്യമങ്ങൾ വഴി എത്തിച്ചിട്ടുണ്ട്. വീടുകളിൽ കൃഷ്ണകുടീരം ഒരുക്കി വിഗ്രഹം സ്ഥാപിച്ച് വിളക്കുതെളിച്ച് ആഘോഷങ്ങൾ നടത്താനാണ് നിർദേശിക്കുന്നത്.
കുടുംബാംഗങ്ങൾ ഒത്തുചേർന്നുള്ള ആഘോഷത്തിൽ ഉറിയടിയും കൃഷ്ണഗീതികളുടെ ആലാപനവും ഉണ്ടാവും. ശ്രീകൃഷ്ണജയന്തിക്ക് മുമ്പേ എല്ലാ പ്രദേശങ്ങളിലും ജന്മാഷ്ടമി മത്സരങ്ങൾ ഓൺലൈനിൽ നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്.
Next Story