- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മരണസംഖ്യ കുറഞ്ഞു തുടങ്ങുന്നുണ്ടെങ്കിലും ഓരോ ദിവസവും യു കെയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; മെയ് 23 ന് ശേഷം ഏറ്റവും കൂടുതൽ പോസിറ്റീവ് ആയ ദിവസം ഇന്നലെ; 3000 പേർ ഒറ്റദിവസം പോസിറ്റീവ് ആയതോടെ കോവിഡ് പേടിയിൽ തന്നെ ബ്രിട്ടൻ
കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇതാദ്യമായി ഒരൊറ്റ ദിവസത്തിൽ 2,988 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ ബ്രിട്ടനിൽ വീണ്ടും ആശങ്കയുയരുന്നു. കൊറോണ നിയന്ത്രണങ്ങൾ കർശനമായി പാലിക്കുവാൻ ജനങ്ങളോട് ആഹ്വാനം ചെയ്തുകൊന്റ് ഹെൽത്ത് സെക്രട്ടറി രംഗത്തെത്തി. 15 ആഴ്‌ച്ചകൾക്ക് മുൻപ് മെയ് 23 നാണ് അവസാനമായി ഇത്രയധികം പേർക്ക് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്. അന്ന്2,959 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. 220 പേർ മരണമടയുകയും ചെയ്തിരുന്നു.
പരിശോധനകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട് എന്നത് കണക്കിൽ എടുത്താൽ പോലും ഈ വർദ്ധനവ് തീർച്ചയായും ആശങ്കയുണ്ടാക്കുന്നതാണെന്നാണ് മാറ്റ് ഹാൻകോക്ക് പറഞ്ഞത്. നിലവിൽ യുവാക്കൾക്കാണ് പ്രധാനമായും രോഗബാധ സ്ഥിരീകരിക്കുന്നത്. ഇത് വീട്ടിലെ പ്രായമായവരിലേക്ക് പടർത്താതെ സൂക്ഷിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിനുള്ള സാഹചര്യം നഷ്ടപ്പെടാതിരിക്കാൻ സ്‌കൂളുകൾ തുറന്നു. തൊഴിലിടങ്ങളും തുറന്നു പ്രവർത്തനം ആരംഭിച്ചു. അവിടങ്ങളിലെല്ലാം കോവിഡ് പ്രതിരോധത്തിനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ട്. എന്നാൽ സാമൂഹിക അകലം പോലെയുള്ള നിയന്ത്രണങ്ങൾ പൊതുജനങ്ങൾ പാലിച്ചാൽ മാത്രമേ രോഗവ്യാപനം തടയുവാനാകു എന്നും ഹാൻകോക്ക് പറഞ്ഞു.
അതേസമയം ലോക്ക്ഡൗണിനെ കുറിച്ചു ചിന്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു ഉത്തരം അദ്ദേഹം നൽകിയില്ല. പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ കുതിച്ചുകയറ്റം ഉണ്ടായെങ്കിലും, മരണനിരക്ക് വളരെ താഴ്ന്ന് നിൽക്കുന്നത് തെല്ല് ആശ്വാസകരമാണ്. ഇന്നലെ രണ്ട് മരണങ്ങൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് രണ്ടും ഇഗ്ലണ്ടിലായിരുന്നു. 208 പേർക്കാണ് ഇന്നലെ സ്‌കോട്ട്ലാൻഡിൽ പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അതേസമയം വെയിൽസിൽ 98 പേർക്കും നോർത്തേൺ അയർലാൻഡിൽ 106 പേർക്കും രോഗബാധ സ്ഥിരീകരിച്ചു.
ചെറിയ അളവിലാണ് വൈറസ് പകരുന്നത് എന്നതായിരിക്കാം രോഗവ്യാപനംവർദ്ധിച്ചിട്ടും മരണനിരക്ക് കുറയുവാനുള്ള കാരണം എന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. സാമൂഹിക അകലം എന്നാൽ, രോഗബാധിതനായ ഒരാൾക്ക് വളരെ ചെറിയ അളവിൽ മാത്രമേ വൈറസുകളെ മറ്റുള്ളവരിലേക്ക് പടർത്താൻ കഴിയു. അതുകൊണ്ടുതന്നെ രോഗബാധയുടെ ശക്തിയും കുറവായിരിക്കും. ചെറിയ അളവിൽ മാത്രം വൈറസ് ബാധിക്കുമ്പോൾ ലക്ഷണങ്ങൾ കാണിച്ചെന്നും വരില്ല. അതേസമയം, വൈറസിന്റെ അളവിനെ ആശ്രയിച്ചാണോ രോഗത്തിന്റെ പ്രഹരശേഷി എന്നത് ഇതുവരെ തെളിയിക്കാത്ത കാര്യമാണെന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.
കൊറോണയുടെ മുൻഗാമികളായ സാഴ്സ്, മേഴ്സ് വൈറസുകൾ പിന്തുടര്ന്നു വന്നത് ഈ രീതി ആയിരുന്നു. വൈറസുകളുടെ പ്രഹരണ ശേഷി ക്രമേണ കുറഞ്ഞു വരികയായിരുന്നു. ജൂലായ് ആദ്യം മുതൽ തന്നെ ബ്രിട്ടനിൽ രോഗവ്യാപനം സാവധാനം ശക്തിപ്രാപിക്കാൻ തുടങ്ങിയെങ്കിലും, മരണനിരക്ക് അഭൂതപൂർവ്വമായി വർദ്ധിച്ചില്ല. അതേസമയം, രോഗവ്യാപനം ശക്തമായതിനെ തുടർന്ന് ബോൾട്ടണിൽ കർശന നിയന്ത്രണങ്ങൾ ഇന്നലെ രാത്രി മുതൽ നിലവിൽ വന്നു. മറ്റുള്ളവരുമായി ഇടപെടുന്നതും പൊതുഗതാഗതം ഉപയോഗിക്കുന്നതിൽ നിന്നു വിലക്കിക്കൊണ്ടും കൗൺസിൽ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിലവിൽ, 1 ലക്ഷം പേരിൽ 99 രോഗികൾ എന്നതാണ് ഇവിടത്തെ രോഗവ്യാപന നിരക്ക്. ഇപ്പോൾ ഇംഗ്ലണ്ടിൽ ഉള്ളതിൽ ഏറ്റവും ഉയർന്ന നിരക്കാണിത്.
ഗ്രെയ്റ്റർ മാഞ്ചസ്റ്ററിൽ രോഗവ്യാപന നിരക്കിൽ ഇന്നലെ നേരിയ കുറവ് കാണപ്പെട്ടെങ്കിലും യോർക്ക്ഷയർ സിറ്റിയിൽ വ്യാപനം വർദ്ധിക്കുകയാണ്. കൊറോണ വൈറസിനെ കുറിച്ച് പൂർണ്ണമായ വിവരങ്ങൾ ഇനിയും ലഭ്യമല്ലെങ്കിലും, സാർസ് വൈറസ് വ്യാപിച്ച രീതിയിൽ തന്നെയാണ് ഇതും വ്യാപിക്കുന്നത് എന്നാണ് വിദഗ്ദർ പറയുന്നത്. കുറഞ്ഞ അളവിൽ മാത്രം വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ അത് ശരീരത്തി് സ്വയം പ്രതിരോധത്തിനുള്ള സംവിധാനങ്ങൾ തയ്യാറാക്കുവാൻ മതിയായ സമയം നൽകുന്നു.
ഇതാണ് മരണനിരക്ക് കുറയുവാൻ കാരണമായത്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട കാര്യമല്ലെന്നും, എന്നാൽ, രോഗവ്യാപനത്തിന്റെ നാൾവഴികൾ പിന്തുടര്ന്നുകൊണ്ടുള്ള ഒരു അനുമാനമാണെന്നും അവർ പറയുന്നു.