തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎ നട്ടാൽ കുരുക്കാത്ത നുണ പ്രചരിപ്പിക്കുന്നുവെന്ന് മന്ത്രി എ.സി.മൊയ്തീൻ. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള നുണപ്രചരണമാണ് നടത്തുന്നതെന്നും മന്ത്രി ആരോപിച്ചു.

ഒരു ഉളപ്പുമില്ലാത്തവർക്ക് എന്തും പറയാം. മണ്ഡലത്തിൽ ഒന്നും ചെയ്യാത്ത ജനപ്രതിനിധി അത് മറച്ചുവെക്കാൻ ഇത്തരം ആക്ഷേപം ഉന്നയിക്കുന്നു. സ്വന്തം കഴിവുകേടുകൾക്ക് മറയിടാൻ ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ,സംഭവനയായി ലഭിക്കുന്ന ഭൂമി ഇങ്ങനെയുള്ളയിടങ്ങളിൽ ഭവന സമുച്ചയങ്ങൾ ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നത്. ആദ്യപടിയായി ഇടുക്കിയിലെ അടിമാലിയിൽ 217 കുടുംബങ്ങൾക്ക് ഫ്ളാറ്റുകൾ നൽകി.

41 സ്ഥലങ്ങളിൽ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. തറക്കല്ലിടൽ ചടങ്ങ് ഈ ആഴ്ച മുഖ്യമന്ത്രി നിർവഹിക്കും. പെരിന്തൽമണ്ണയിൽ അത് നേരത്തെ തുടങ്ങി. പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി നേരിട്ടാണ് അത് ചെയ്യുന്നത്. അത്തരത്തിൽ ടെൻഡർ നടത്തിയ ഒരു സ്ഥലമാണ് വടക്കാഞ്ചേരിയെന്നും. അതിന്റെ സ്ഥലമേറ്റെടുപ്പടക്കം എല്ലാ കാര്യങ്ങളും സുതാര്യമാണെന്നും മന്ത്രി വ്യക്താക്കി.റെഡ്ക്രസന്റ് ഏൽപ്പിച്ച യൂണിടാക് എന്ന കരാറുകാരെ അറിയില്ലെന്നും മന്ത്രി ഇതിനിടെ അറിയിച്ചു.