- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു; ഭർത്താവ് അറസ്റ്റിൽ
കാസർകോട്: മദ്യപിച്ചെത്തിയ ഭർത്താവിന്റെ അടിയേറ്റ് ഭാര്യ മരിച്ചു. പെർള അജിനടുക്കയിലെ സുശീല(38)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജനാർദന(45)യെ പൊലീസ് അറസ്റ്റുചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം.
കൂലിപ്പണിക്കാരനായ ജനാർദന ജോലിക്കുശേഷം മദ്യപിച്ചെത്തുന്നത് പതിവായിരുന്നു. മദ്യപിച്ചെത്തിയ ജനാർദനയും സുശീലയും തമ്മിലുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ബദിയഡുക്ക പൊലീസ് സ്ഥലത്തെത്തി ജനാർദനയെ കസ്റ്റഡിയിലെടുത്തു.
മൃതദേഹം കോവിഡ് പരിശോധനയ്ക്കായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ കൂടുതൽ അന്വേഷണം മൃതദേഹപരിശോധനയ്ക്കുശേഷം നടത്തുമെന്നും പൊലീസ് അറിയിച്ചു. മക്കൾ: കീർത്തിരാജ്, പൃഥ്വിരാജ്.
Next Story