- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാസി സാമൂഹ്യ പ്രവർത്തകൻ മൻസൂർ പള്ളൂർ ഉൾപ്പെട്ട ചിത്രം ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം അവാർഡ്സിലെ മികച്ച ഡോക്യുമെന്ററി
ജിദ്ദ: പ്രശസ്ത സംവിധായകൻ ആർ .ശരത്ത് അണിയിച്ചൊരുക്കിയ ഡോക്യുമെന്ററി ചിത്രം 'മഹാത്മാഗാന്ധി റോഡ്' അന്താരാഷ്ട്ര വേദിയിൽ മികച്ച സ്ഥാനം കരസ്ഥമാക്കി. ന്യൂയോർക്ക് ഇന്റർനാഷണൽ ഫിലിം അവാർഡ്സിൽ മികച്ച ഡോക്യുമെന്ററിയായി ചിത്രത്തെ തിരഞ്ഞെടുത്തു .
ദമ്മാമിലെ പ്രമുഖ പ്രവാസി മൻസൂർ പള്ളൂർ ഋതു ഫിലിംസുമായി ചേർന്നാണ് 'മഹാത്മാഗാന്ധി റോഡ്' നിർമ്മിച്ചത്. പൊതുരംഗത്തും സാമൂഹ്യ, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിലും നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് മൻസൂർ പള്ളൂർ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മിഡിൽ ഈസ്റ്റ് കൺവീനർ കൂടിയാണ് അദ്ദേഹം.
'മഹാത്മാഗാന്ധി റോഡ്' മോൺട്രിയാൽ, സ്വീഡൻ അന്താരാഷ്ട്ര മേളകളിലേക്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കോവിഡ് വ്യാപനത്തിന് തൊട്ടു മുൻപ് പൂർത്തിയായ ഈ ചിത്രം തിരുവനന്തപുരം മഹാത്മാഗാന്ധി റോഡിനെ മുൻനിർത്തിയുള്ള വർത്തമാനകാല യാഥാർഥ്യങ്ങളുടെ ഒരു നേർക്കാഴ്ചയാണ്.