ആറന്മുളയിൽ കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചത് സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി. ജില്ലാ പ്രസിഡണ്ട് എം. വി. ഗോപകുമാർ പറഞ്ഞു.

കൊടും കുറ്റവാളി എങ്ങനെ ആംബുലൻസ് ഡ്രൈവറായി എന്നതിനെ പറ്റി ഗൗരവതരമായ അന്വേഷണം വേണമെന്നും മാനദണ്ഡങ്ങൾ ലംഘിച്ച് അർദ്ധരാത്രി യുവതിയെ ആശുപത്രിയിലേക്ക് അയച്ചത് ആരോഗ്യവകുപ്പിന്റെ മനുഷ്യത്വമില്ലായ്മയാണ് കാണിക്കുന്നത്. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ എല്ലായിടത്തും ക്രിമിനലുകളായ പാർട്ടിക്കാരെ തിരുകി കയറ്റുന്ന മന്ത്രി ശൈലജയാണ് ഈ കൊടും ക്രൂരതയ്ക്ക് ഉത്തരവാദിയെന്നും മന്ത്രി രാജി വെക്കണമെന്നും എം വി ഗോപകുമാർ ആവശ്യപ്പെട്ടു.

ആറന്മുളയിൽ കോവിഡ് ബാധിതയായ യുവതിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ചതിൽ പ്രതിഷേധിച്ച് ബിജെപി. ആലപ്പുഴയിൽ നടത്തിയ പ്രതിഷേധം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധ സൂചകമായി മന്ത്രിയുടെ കോലം കത്തിച്ചു.

ബിജെപി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പ്രതിഷേധ സമരത്തിന് അധ്യക്ഷത വഹിച്ചു.

യുവമോർച്ച ജില്ലാ പ്രസിഡണ്ട് അനീഷ് തിരുവമ്പാടി, മണ്ഡലം സെക്രട്ടറി കണ്ണൻ തിരുവമ്പാടി, ഏറിയ ജനറൽ സെക്രട്ടറി അനീഷ് തിരുവമ്പാടി ഏരിയ സെക്രട്ടറി ഋഷികേശ് മോഹൻ എന്നിവർ സംസാരിച്ചു,