- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം; നിയമം ലംഘിച്ചാൽ 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവും; ഖത്തറിലെ പുതിയ തൊഴിൽ നിയമം ഇങ്ങനെ
ഖത്തറിലെ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന പുതിയ നിയമം വരുന്നു. പുതിയ തൊഴിൽ നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴയും ഒരു വർഷം വരെ തടവുമാണ് ലഭിക്കുക. ഭരണനിർവ്വഹണ വികസന തൊഴിൽ സാമൂഹിക മന്ത്രാലയത്തിലെ തൊഴിൽ പരിശോധന വിഭാഗം മേധാവി ഫഹദ് അൽ ദോസരിയാണ് ഇക്കാര്യം പുറത്തുവിട്ടത്. നേരത്തേ നിയമലംഘകർക്ക് 6000 റിയാൽ പിഴയും ഒരു മാസം വരെ തടവുമായിരുന്നു ശിക്ഷ.
നിയമപ്രകാരം അടിസ്ഥാന വേതനം 1000 റിയാലാണ്. ന്യായമായ താമസ സൗകര്യവും ഭക്ഷണവും നൽകുന്നില്ലെങ്കിൽ ഹൗസിങ് അലവൻസ് ഇനത്തിൽ 500 റിയാലും ഭക്ഷണ അലവൻസായി 300 റിയാലും നൽകണം. വിദഗ്ധ തൊഴിലാളികളെ രാജ്യത്തേക്ക് ആകർഷിക്കുകയും സാമ്പത്തികനില ഉയർത്തുകയും സ്ഥാപനങ്ങളുടെ ഉൽപാദനക്ഷമത ഉയർത്തുകയുമാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറുമാസം പിന്നിടുന്നതോടെയാണ് നിയമം പ്രാബല്യത്തിൽ വരിക.