ജോഹന്നാസ്ബർഗ്: സൗത്ത് ആഫ്രിക്കയിൽ പത്തിനും പതിമൂന്നിനും ഇടയിൽ പ്രായമുള്ള നാല് ആൺകുട്ടികൾ ചേർന്ന് നാലു വയസ്സുകാരിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തിൽ പെൺകുട്ടിയുടെ അമ്മയുടെ പരാതിയെ തുടർന്ന് നാല് ആൺകുട്ടികളേയും പൊലീസ് അറസ്റ്റഅ ചെയ്തു. യൂത്ത് ഡിറ്റൻഷൻ സെന്ററിലേക്ക് മാറ്റിയ നാല് ആൺകുട്ടികളെയും ഉടൻ കോടതിയിൽ ഹാജരാക്കും.

ജോഹന്നാസ്ബർഗിന് സമീപത്തുള്ള മൾഡേഴ്‌സ് ഡ്രിഫ്റ്റിലാണ് അതിദാരുണ സംഭവം നടന്നത്. ലക്ഷക്കണക്കിന് ആളുകൾ തിങ്ങി പാർക്കുന്ന ഒരു ചേരി പ്രദേശത്താണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. ബ്യൂട്ടിഷനായ അമ്മ മകൾ പീഡിപ്പിക്കപ്പെട്ട വിവരം അനന്തിരവളിൽ നിന്നാണ് അറിയുന്നത്. തുടർന്ന് അമ്മ കുട്ടിയുമായി പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുക ആയിരുന്നു.

മറ്റൊരു സംഭവത്തിൽ 24കാരൻ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചതും നാടിനെ നടുക്കി. കുട്ടിയും സഹോദരനും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ യുവാവ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുക ആയിരുന്നു. പ്രതിയെ പൊലീസ് നടത്തിയ തിരച്ചിലിൽ പിടികൂടി. കുട്ടിയെ ഉപേക്ഷിച്ചു പോയ അമ്മയ്‌ക്കെതിരെയും പൊലീസ് കേസ് എടുത്തു. സൗത്ത് ആഫ്രിക്കയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരികയാണ്.