- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിട്രോയിറ്റ് സെന്റ് മേരീസ് ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആഘോഷിച്ചു
ഡിട്രോയിറ്റ്: ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ഭക്തിയോടെ ആഘോഷിച്ചു.
ഓഗസ്റ്റ് 19-നു വ്യാഴാഴ്‌ച്ച 7 മണിക്ക് പരേതരുടെ ഓർമ്മയ്ക്കായി വി .കുർബ്ബാന അർപ്പിച്ചു. 20 വെള്ളിയാഴ്‌ച്ച 7 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു. പ്രസുദേന്തി വാഴ്‌ച്ച ,തിരുനാൾ കൊടിയേറ്റ് ,വി .കുർബ്ബാന എന്നിവയ്ക്ക് ഇടവക വികാരി റെവ .ഫാ .ജോസെഫ് ജെമി പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു .
ഓഗസ്റ്റ് 21 ശനിയാഴ്‌ച്ച 5.30 നു തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ലദീഞ്ഞ്, വി . കുർബ്ബാനയ്ക്ക് റവ .ഫാ .ബിജു ചൂരപ്പാടത്ത് OFM CAP മുഖ്യ കാർമികത്വം വഹിച്ചു. റവ .ഫാ .ബിനോയ് നെടുംപറമ്പിൽ OFM CAP വചന സന്ദേശം നൽകി. ദേവാലയത്തിനു ചുറ്റും നടത്തിയ ജപമാല പ്രദക്ഷിണത്തിൽ ഇടവകജനം ഭക്തിയോടെ സംബന്ധിച്ചു . ഓഗസ്റ്റ് 22-നു ഞായറാഴ്‌ച്ച രാവിലെ 10 മണിക്ക് തിരുക്കർമ്മങ്ങൾ ആരംഭിച്ചു വി .കുർബ്ബാനയ്ക്ക് റവ . ഫാ . ജോസഫ് ജെമി .പുതുശ്ശേരിൽ മുഖ്യ കാർമ്മികത്വം വഹിച്ചു റവ .ഫാ .ജോസ് നിരപ്പേൽ OFM CAP വചനസന്ദേശം നൽകി. റവ.ഫാ .ജോയി ചക്കിയാൻ സഹ കാർമ്മികത്വം വഹിച്ചു.
സെന്റ് മേരീസ് ക്വയർ അംഗങ്ങൾ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി .തുടർന്നു തിരുനാൾ പ്രദക്ഷിണവും നടത്തപ്പെട്ടു .വികാരി റവ .ഫാ.ജോസഫ് ജെമി പുതുശേരിൽ , കൈക്കാരന്മാരായ തോമസ് ഇലയ്ക്കാട്ട് സനീഷ് വലിയപറമ്പിൽ എന്നിവരൊപ്പം പാരീഷ് കൗൺസിൽ അംഗങ്ങളുടെയും പ്രെസുദേന്തി ഇലയ്ക്കാട്ടു തോമസ് & ജെയിനാ കുടുംബവും അനേകം ഇടവകാംഗങ്ങളുടെയും നിസ്വാർത്ഥ പരിശ്രമമാണ് തിരുനാൾ ഭക്തിയോടും ലളിതമായും ആഘോഷത്തോടും നടത്താൻ സാധിച്ചത്.
ജെയിസ് കണ്ണച്ചാൻപറമ്പിൽ അറിയിച്ചതാണിത്.