സാക്രമെന്റോ: കാലിഫോർണിയ തലസ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയിരങ്ങൾ പങ്കെടുത്ത ക്രിസ്ത്യൻ മ്യൂസിക് കൺസർട്ട്. സെപ്റ്റംബർ ആറാം തീയതി ഞായറാഴ്ച വൈകിട്ട് മണിക്കൂറുകൾ നീണ്ടു നിന്ന കൺസർട്ടിൽ ചുട്ടുപൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ കോവിഡ് പ്രോട്ടോകോൾ കാറ്റിൽപറത്തിയും സംഘാടകർ പേരിട്ട് വിളിച്ച 'ലെറ്റ് അസ് വർഷിപ്പ്' റാലിയിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നു മാത്രമല്ല വളരെ ചുരുക്കം പേർ മാത്രമാണ് മുഖാവരണം ധരിച്ചിരുന്നതും.

ഞങ്ങൾക്കിനിയും കാത്തിരിക്കാനാവില്ല. പഴയതു പോലെ ഞങ്ങളുടെ ആരാധനയും പ്രയറും ആരംഭിക്കണം - അവർ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ ഗായകരുടെ സ്റ്റേറ്റ് സെനറ്റ് റിപ്പബ്ളിക്കൻ പാർട്ടി ലീഡർ ഉൾപ്പെടെ നിരവധി പ്രമുഖർ റാലിയിൽ പങ്കെടുത്തു. റെഡ്ഡിങ് ബെഥേൽ ചർച്ച് പാസ്റ്ററുടെ പ്രാർത്ഥനയോടെയാണ് റാലി കൺസർട്ട് ആരംഭിച്ചത്.

കാലിഫോർത്തിയ തലസ്ഥാനത്തു കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിനെതിരെ പാസ്റ്റർ പ്രതികരിച്ചു. മത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ദൈവത്തെ ആരാധിക്കുന്നതിനുള്ള അവകാശം നിഷേധിക്കുന്നതിന് ആരെയും അനുവദിക്കില്ലെന്ന് മാത്രമല്ല, ഇത്തരം ക്രിസ്ത്യൻ മ്യൂസിക് കൺ സർട്ടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുമെന്നും സംഘാടകർ പറഞ്ഞു. ആരാധന നടത്തുന്നതിനുള്ള സ്വാതന്ത്ര്യം അനുവദിച്ചു നൽകുന്നതിന് ലറ്റ് അസ് വർഷിപ്പ് . യു എസ് എന്ന വെബ് സൈറ്റിൽ സൈൻ അപ് ചെയ്യണമെന്നും അവർ അഭ്യർത്ഥിച്ചു.