- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെന്റ് പോൾസ് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വേദപഠനവും പ്രാർത്ഥാനായോഗവും
ഡാലസ്: ഡാലസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ വേദപഠനവും പ്രാർത്ഥാനായോഗങ്ങളും സംഘടിപ്പിക്കുന്നു.സെപ്റ്റംബർ 12 ശനിയാഴ്ച ടെക്സസ് സമയം രാത്രി 7 മുതൽ 9 വരെ നടക്കുന്ന മീറ്റിങ്ങിൽ വേദപണ്ഡിതനും പ്രാസംഗികനുമായ റവ. പി. കെ. സഖറിയ (കല്ലിശ്ശേരി) മുഖ്യാതിഥിയായിരിക്കും. 'പ്രതിസന്ധിയിൽ തളരാത്ത വിശ്വാസം' എന്ന വിഷയത്തെ അധികരിച്ചാണ് വേദപഠനം ക്രമീകരിച്ചിരിക്കുന്നതെന്ന് സെക്രട്ടറി അജു മാത്യു അറിയിച്ചു.
സൂം വഴിയുള്ള പഠന ക്ലാസിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സഖ്യം പ്രസിഡന്റും ഇടവക വികാരിയുമായ റവ. മാത്യു ജോസഫ് (മനോജച്ചൻ), ട്രഷറർ ഷിബു ചാക്കോ എന്നിവർ പറഞ്ഞു.
സൂം ഐഡി (Meeting ID)- 861 9765 0645 പാസ്വേർഡ് (Password)-11111
ഡയൽ ചെയ്യേണ്ട നമ്പർ - 346 248 7799, റവ. മാത്യു ജോസഫ് 469 964 7494 അജു മാത്യു - 214 554 2610
Next Story