- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുമ്പസാര രഹസ്യത്തിലൂടെ കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദികർ ഉടൻ പൊലീസിനെ അറിയിക്കണം; മറച്ചുവച്ചാൽ മൂന്നു വർഷം വരെ തടവ്; ക്വീൻസ്ലാന്റിലെ പുതിയ നിയമം ഇങ്ങനെ
ക്വീൻസ്ലാന്റ്: കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനം തടയുന്നതിന് പുതിയ നിയമവുമായി ക്വീൻസ്ലാന്റ്. ലൈംഗിക അതിക്രമം അടങ്ങുന്ന കുമ്പസാര രഹസ്യം വൈദികർ പൊലീസിൽ അറിയിക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. ഇതു മറച്ചുവെക്കുന്ന വൈദികരെ മൂന്നു വർഷം വരെ തടവിന് ശിക്ഷിക്കാമെന്നും നിയമത്തിൽ പറയുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിനാണ് പുതിയ നീക്കം.
അതിനാൽ, കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി ഇനിമ ുതൽ കത്തോലിക്കാ വൈദികർക്ക് കുമ്പസാര രഹസ്യം വെളിപ്പെടുത്തേണ്ടി വരും. മുമ്പ് കുട്ടികളെ ദുരുപയോഗിച്ച കാര്യമാണെങ്കിൽ പോലും വൈദികർ ഇക്കാര്യം പൊലീസിൽ അറിയിക്കണം.
എന്നാൽ ഈ നിയമം അനുസരിക്കുന്നതിനു മുമ്പ് ജയിലിൽ പോകുമെന്നാണ് കത്തോലിക്കാ ബിഷപ്പുമാരുടെ നിലപാട് എന്ന് എംപി സ്റ്റീഫൻ ആൻഡ്രൂസ് പറഞ്ഞു. പ്രതിപക്ഷം നിയമത്തെ അനുകൂലിച്ചെങ്കിലും സ്റ്റീഫൻ മാത്രമാണ് എതിർപ്പ് അറിയിച്ചത്.