- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രണയത്തിന്റെ പേരിൽ യുവാവിന് ക്വട്ടേഷൻ; പേരിന്റെ സാമ്യത്തിൽ ആളു മാറിയപ്പോൾ അടികൊണ്ടത് അയൽവാസിയായ യുവാവിന്; അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ പകച്ച് നിർധന കുടുംബം
കൊല്ലം: പ്രണയത്തിന്റെ പേരിൽ പെൺകുട്ടിയുടെ ആങ്ങളയുടെ ക്വട്ടേഷൻ എടുത്ത സംഘത്തിന് ആളു മാറിയപ്പോൾ അടികൊണ്ടത് അയൽവാസിയായ യുവാവിനും കുടുംബത്തിനും. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ എന്താണ് സംഭവിച്ചതെന്നു പോലും അറിയാതെ ഒരു നിർധന കുടുംബം പകച്ചു പോയി. ക്വട്ടേഷൻ സംഘത്തിന് ആളും വീടും മാറിയപ്പോൾ 67 വയസ്സുള്ള ഗൃഹനാഥനും നാലുവയസ്സുകാരി കൊച്ചുമകളുമടക്കം അക്രമത്തിനിരയായി.
പ്രണയത്തിന്റെ പേരിൽ യുവാവുമായി നേരത്തേയുണ്ടായ വഴക്കിനെത്തുടർന്ന് തല്ലാനും വീട് തകർക്കാനും പെൺകുട്ടിയുടെ സഹോദരന്റെ ക്വട്ടേഷനെടുത്തവർക്ക് ആളും വീടും മാറിയപ്പോൾ ഒരു നിർധനകുടുംബം വിറച്ചുപോയി. സമീപവാസിയുടെ പേരിനോടുള്ള സാദൃശ്യം മാത്രമാണ് സജോ എന്ന യുവാവും അയാളുടെ വീടും ആക്രമിക്കപ്പെടാൻ കാരണം. കണ്ടാലറിയാവുന്ന നാലാളുടെപേരിൽ കേസെടുത്തതല്ലാതെ പ്രതികളെ പിടിച്ചിട്ടില്ല. സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ശക്തികുളങ്ങര പൊലീസ് പറഞ്ഞു.
കൊല്ലം രാമൻകുളങ്ങര മരുത്തടിയിലാണ് നാടിനെ വിറപ്പിച്ച ക്വട്ടേഷൻഡ ആക്രമണം നടന്നത്. പെൺകുട്ടിയുടെ ആങ്ങളയുടെ നിർദ്ദേശ പ്രകാരം പഴവൂർ ജങ്ഷൻ പടിഞ്ഞാറുള്ള ഇടവഴിയിലുള്ള വീട്ടിലെ ജിജോ(പേര് സാങ്കല്പികം) എന്ന യുവാവിനെ അടിക്കാൻ തീരുമാനിക്കുന്നു. വൈകുന്നേരം നാലുമണിയോടെ ജിജോയുടെ വീട് തപ്പിയിറങ്ങിയ സംഘം വഴിപോക്കനോട് അന്വേഷിക്കുന്നു. പേരിലെ സാമ്യംമൂലം ഇയാൾ സമീപത്തെ സജോയുടെ വീട് കാട്ടിക്കൊടുക്കുന്നു. വീടു നോക്കി വെച്ച സംഘം തിരികെ പോയി.
രാത്രി 9.15 ഓടെ ഇവർ തിരികെ എത്തി. കൊല്ലം മരുത്തടി ജോൺ ബ്രിട്ടോ നഗറിലെ ഇരുമ്പുഷീറ്റിട്ട മൂന്നുമുറി വീട്ടിലേക്ക് അക്രമി സംഘം അതിക്രമിച്ചു കയറി. ഗൃഹനാഥൻ പാരിക്കേഴത്ത് വടക്കതിൽ ഫ്രാൻസിസ് (67) ഉറങ്ങാൻ കിടക്കുന്നു. ഭാര്യ മേഴ്‌സി (60) കസേരയിലിരുന്ന് ടി.വി. കാണുകയായിരുന്നു. തൊട്ടടുത്ത് കട്ടിലിൽക്കിടന്ന് മകൻ സജോയും (37) ടി.വി. കാണുന്നു. സജോയുടെ നാലുവയസ്സുകാരി മകൾ സെഫാനിയ കട്ടിലിലിരുന്ന് കളിക്കുന്നു.
വലിയൊരു ശബ്ദം. ജനൽച്ചില്ല് പൊട്ടിവീഴുന്നതുകേട്ട് സജോ പുറത്തേക്കിറങ്ങിയതും അടി വീണു. മുഖാവരണമിട്ട് തൊപ്പിവെച്ച ചെറുപ്പക്കാരൻ ഇരുമ്പുപൈപ്പുകൊണ്ട് സജോയെ തലങ്ങും വിലങ്ങും തല്ലി. രണ്ട് സഹായികൾ മുറ്റത്ത് ആയുധങ്ങളുമായി ചുറ്റുവട്ടം നിരീക്ഷിച്ച് ഇരുട്ടിൽ നിന്നു. അയൽക്കാർ പേടിച്ചിട്ട് ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നതല്ലാതെ വീടിന് മുറ്റത്തേക്ക് ഇറങ്ങിയില്ല.
അടികൊണ്ട് അവശനായി വീടിനുള്ളിലേക്ക് ഓടിക്കയറിയ സജോയുടെ സ്‌കൂട്ടർ അക്രമികൾ അടിച്ചുപൊട്ടിച്ചു. തുടർന്ന് മേഴ്‌സിക്കുനേരെ പാഞ്ഞടുത്തു. ഇരുമ്പുപൈപ്പ് വീശി. പേടിച്ചുകരയുന്ന സെഫാനിയയെ തട്ടിമാറ്റി യുവാവ് മുറിക്കുള്ളിലേക്കു കയറുന്നു. പാതിമയക്കത്തിൽനിന്ന് എഴുന്നേറ്റുവന്ന ഫ്രാൻസിസിനെയും മർദിച്ചു. മൂന്നുമിനിറ്റ് അക്രമം. അടിച്ചുതകർക്കുന്ന ശബ്ദം. ഭീകരാന്തരീക്ഷം. വയോധികരുടെയും കുഞ്ഞിന്റെയും നിലവിളിയും ഉയർന്നു. അപ്പോഴും ്എന്തിനാണ് അടി കൊള്ളുന്നത് എന്ന് അവർക്ക് അറിവുണ്ടായിരുന്നിസ്സ
തൊട്ടടുത്ത ദിവസം രാവിലെ എട്ടുമണി. ആരാണ് ആക്രമിച്ചതെന്നോ എന്താണ് സംഭവമെന്നോ അറിയാതെയിരിക്കുന്ന സജോയും കുടുംബവും. പെൺകുട്ടിയുടെ അമ്മ പ്രദേശത്തെത്തുന്നു. സാധാരണ ഈഭാഗത്ത് വരാറില്ലാത്ത സ്ത്രീയുടെ സാന്നിധ്യം സംശയമുണ്ടാക്കുന്നു. അന്വേഷണം ആ വഴിക്കു പോകുന്നു. സ്ഥിതിഗതികളറിയാനാണ് സ്ത്രീ എത്തിയതെന്നാണു സംശയം.
മറുനാടന് മലയാളി ബ്യൂറോ