- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് ബാധിതർക്ക് തപാൽ വോട്ട്; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ 16 നു ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും
തിരുവനന്തപുരം: കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനിൽ കഴിയുന്നവരുമായ വോട്ടർമാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ തപാൽ വോട്ട് അനുവദിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാർശ 16 നു ചേരുന്ന മന്ത്രിസഭ പരിഗണനയിലെടുത്തേക്കും.
കോവിഡ് പോസിറ്റീവായവരും ക്വാറന്റീനിൽ കഴിയുന്നവരും അവരുടെ അടുത്ത കുടുംബാംഗങ്ങളെ തങ്ങൾക്കുവേണ്ടി വോട്ട് ചെയ്യാൻ അനുവദിക്കുന്ന അംഗീകാരപത്രം നൽകുന്ന പ്രോക്‌സി വോട്ട് സംവിധാനമോ തപാൽ വോട്ടോ അനുവദിക്കണമെന്നാണു കമ്മിഷൻ ശുപാർശ. പ്രോക്‌സി വോട്ടിനോടു സർക്കാരിനു താൽപര്യമില്ല. തപാൽ വോട്ട് പരിഗണിക്കാമെന്നാണു നിലപാട്.
പോളിങ് സമയം വർധിപ്പിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരവും നൽകി തിരഞ്ഞെടുപ്പ് നിയമം പരിഷ്‌കരിച്ചുള്ള ഓർഡിനൻസ് പുറത്തിറക്കുന്നതിനും മന്ത്രിസഭ തീരുമാനമെടുത്തേക്കും. നിലവിൽ രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണു പോളിങ് സമയം. ഇതു നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ മാതൃകയിൽ വൈകിട്ട് 6 വരെയാക്കുകയോ സമയം കൂടുതൽ നീട്ടുന്നതിനു കമ്മിഷന് അധികാരം നൽകുകയോ ചെയ്യുന്ന തരത്തിലാകും നിയമഭേദഗതി.