പാലത്തായിയിൽ ബിജെപി.നേതാവായ പത്മരാജൻ ക്രൂര പീഡനത്തിനിരയാക്കിയ നാലാം ക്ലാസുകാരിയുടെ മാതാവ് പ്രതിയുടെ ജാമ്യം റദ്ദാക്കാൻ വേണ്ടി 

കൊടുത്ത ഹരജി ഹൈക്കോടതി തള്ളിയത് സർക്കാർ -ബിജെപി ഒത്തുകളി മൂലമാണെന്ന് വിമൻ ജസ്റ്റിസ് സംസ്ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് പ്രസ്താവിച്ചു

ഹൈക്കോടതിയിൽ പ്രോസിക്യൂഷൻ പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിനെതിരായാണ് വാദിച്ചത്. കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന മെഡിക്കൽ റിപ്പോർട്ടും കുട്ടിയുടെ അടുത്ത സുഹൃത്തിന്റെ സാക്ഷിമൊഴിയും പൂഴ്‌ത്തി വെച്ച് കുട്ടിക്കെതിരെ അപവാദ പ്രചരണം നടത്തിയ ഐ.ജി.ശ്രീജിത്തിനെ മാറ്റാതെ കേസന്വേഷണം തുടർന്നത് സംഘ് പരിവാർ താല്പര്യം സംരക്ഷിക്കാനാന്നെന്ന് വ്യക്തമായി തെളിഞ്ഞിരിക്കുകയാണ്.

ഇടത് സർക്കാർ - ബിജെപിയുമായി നടത്തുന്ന ഒത്തുകളി ജനങ്ങൾ തിരിച്ചറിയുമെന്നും നീതിക്ക് വേണ്ടി ആ കുടുംബം നടത്തുന്ന പോരാട്ടത്തിന് കൂടെ നിൽക്കുമെന്നും അവർ പറഞ്ഞു