- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
അടുത്ത രണ്ടാഴ്ച കൂടിച്ചേരലുകൾ ഒഴിവാക്കുക; മുൻകരുതൽ സ്വീകരിക്കേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്വം; കോവിഡ് വ്യാപന നിയന്ത്രണങ്ങളുമായി ബഹ്റൈൻ
മനാമ: ആളുകൾ കൂടിച്ചേരുന്നത് അടുത്ത രണ്ടാഴ്ചത്തേയ്ക്ക് ഒഴിവാക്കണമെന്ന് കോവിഡ് പ്രതിരോധത്തിനുള്ള നാഷനൽ മെഡിക്കൽ ടീം അംഗവും ആരോഗ്യമന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയുമായ ഡോ. വലീദ് അൽ മാനിഅ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കർശന മുൻകരുതൽ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. ഇത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഏതാനും ദിവസങ്ങളായി രാജ്യത്ത് രോഗികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. രോഗം വ്യാപിക്കാനുള്ള സാധ്യതയെക്കുറിച്ച് പല ഘട്ടങ്ങളിലും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഇതെല്ലാം ലംഘിച്ച് പരിപാടികളിലും സംഗമങ്ങളിലും പങ്കെടുത്തതു വഴിയാണ് പലർക്കും രോഗം ബാധിച്ചതെന്നാണ് പരിശോധനയിൽ വ്യക്തമാകുന്നത്.
അതിനാലാണ് ഈ വരുന്ന രണ്ടാഴ്ച കൂടിച്ചേരലുകൾ എല്ലാം ഒഴിവാക്കി രോഗ വ്യാപന ശൃംഖല ഭേദിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സ്‌കൂളുകളുടെ പ്രവർത്തനം ആരംഭിക്കുന്നത് രണ്ടാഴ്ച നീട്ടിവെച്ചത് രോഗവ്യാപനം തടയുന്നതിനാണ്. അദ്ധ്യാപകരെയും മറ്റ് ജീവനക്കാരെയും കോവിഡ് പരിശോധനക്ക് വിധേയരാക്കും.