- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
2012ൽ വിവാഹിതരായ ദമ്പതികൾ കുടുംബത്തിനും അയൽക്കാർക്കും മുന്നിൽ കഴിഞ്ഞത് ഉത്തമ ഭാര്യാ ഭർത്താക്കന്മാരായി; ദമ്പതികളിൽ ഭാര്യ സ്ത്രീ അല്ലെന്ന് പുറം ലോകം അറിഞ്ഞത് എട്ടു വർഷത്തിന് ശേഷം ഭാര്യ മരിച്ചപ്പോൾ: സത്യം അറിഞ്ഞ് ഞെട്ടി നാട്ടുകാരും വീട്ടുകാരും
സെഹോർ: എട്ടു വർഷം മാതൃകാ ദമ്പതികളായി ജീവിച്ചവരിൽ ഭാര്യ സ്ത്രീയല്ലെന്ന് പുറം ലോകം അറിയുന്നത് മരണ ശേഷം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ. മധ്യപ്രദേശിലെ സെഹോർ പട്ടണത്തിലാണ് സംഭവം. 2012ലാണ് ഇവർ വിവാഹിതരായത്. ശേഷം കുടുംബത്തിന് മുന്നിൽ മാതൃകാ ദമ്പതികളായി ജീവിച്ച ഇവർ മക്കളില്ലാത്തതിനെ തുടര്ഡന്ന് വിവാഹത്തിന് രണ്ട് വർഷത്തിന് ശേഷം ഒരു കുട്ടിയെ ദത്തെടുക്കുകയും ചെയ്തിരുന്നു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 11ന് ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. തുടർന്ന് ഭാര്യ തീകൊളുത്തി ആത്മഹത്യ ചെയ്തു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവിനും ഗുരുതരമായി പൊള്ളലേറ്റു. ഓഗസ്റ്റ് 12ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഭോപാലിലെ ആശുപത്രിയിലേക്കു മാറ്റി. ഓഗസ്റ്റ് 12ന് ഭാര്യ മരിച്ചു. ഭർത്താവ് ഓഗസ്റ്റ് 16നും മരിച്ചു. പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇരുവരും പുരുഷന്മാരാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
ആശുപത്രി അധികൃതർ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ അവർക്ക് ഇതിനെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞതായി സെഹോർ അഡീഷനൽ പൊലീസ് സൂപ്രണ്ട് സമീർ യാദവ് പറഞ്ഞു. അതേസമയം, സഹോദരനും കുടുംബവും മറ്റൊരിടത്താണ് താമസിച്ചിരുന്നതെന്നും എൽജിബിടി പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നുവെന്നും ജേഷ്ഠൻ പറഞ്ഞു. സുഹൃത്തുക്കളിലൊരാൾ ഗേ ആണെന്നായിരുന്നു ഇതുസംബന്ധിച്ച ചോദ്യത്തോട് സഹോദരൻ മറുപടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.