- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചീറ്റ പുലിയെ പോലെ പൊലീസിന് നേരെ വിരൽ ചൂണ്ടി സ്‌നേഹ; വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ച് പൊലീസ്; പ്രതിഷേധക്കാർക്ക് പിന്തുണയുമായി ഷാനിമോൾ ഉസ്മാനും; ആലപ്പുഴയിൽ കെ.എസ്.സു കളക്ടറേറ്റ് മാർച്ച് സംഘർഷഭരിതമായത് ഇങ്ങനെ
ആലപ്പുഴ: മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആലപ്പുഴയിൽ കലക്ടറേറ്റിലേക്കു കെഎസ്‌യു നടത്തിയ മാർച്ച് സംഘർഷ ഭരിതമായി. കലക്ടറേറ്റിനു മുന്നിൽവച്ച് മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് മാർച്ച് സംഘർഷഭരിതമായത്. കെഎസ്‌യു സംസ്ഥാന ഉപാധ്യക്ഷ സ്‌നേഹ കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. തന്നെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെ ഇവർ ചീറ്റ പുലിയെ പോലെയാണ് പാഞ്ഞ് അടുത്തത്. പൊലീസ് വാഹനത്തിനു മുന്നിലിരുന്ന് സ്‌നേഹ പ്രതിഷേധിച്ചു. ഗതാഗത തടസ്സം നേരിട്ടതിനാൽ പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.
മതിയായ വനിതാ പൊലീസുകാർ ഇല്ലാതിരുന്നതിനെ തുടർന്ന് മറ്റ് പൊലീസുകാർ ചേർന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചു. ഇതോടെയാണ് ഇവർ പൊലീസിനു നേരെ വിരൽ ചൂണ്ടിയതും കടുത്ത പ്രതിഷേധം ഉയർത്തിയതും. അതേസമയം പൊലീസുകാർ വളരെ സമാധാനപരമായാണ് പ്രതിഷേധക്കാരെ നേരിട്ടത്. എന്നാൽ പൊലീസുകാർക്ക് നേരെ പ്രകോപനം ഉണ്ടായതോടെയാണ് ഉന്തും തള്ളുമുണ്ടായത്. തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചാണ് എല്ലാവരെയും പിരിച്ചു വിട്ടത്. അരൂർ എംഎൽഎ ഷാനിമോൾ ഉസ്മാൻ പ്രതിഷേധക്കാർക്ക് പിന്തുണയുമായി എത്തി.
പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുന്നതിന് മുന്നേ സംഘർഷഭരിതമാകുക ആയിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തു നിന്നും ഒരു തരത്തിലുള്ള പ്രകോപനവും ഉണ്ടായില്ല. പൊലീസ് വാഹനത്തിന് മുന്നിലിരുന്ന പ്രതിഷേധിച്ച സ്‌നേഹയെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചതാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.