- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നാലു മാസത്തിനിടെ ഏറ്റവും കൂടുതൽ രോഗം ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്ത ശനിയാഴ്ച ഇന്നലെ! സമ്പദ് വ്യവസ്ഥയെ താങ്ങാൻ എല്ലാവരും തെരുവിൽ ഇറങ്ങിയപ്പോൾ കൊറോണയുടെ കുതിപ്പ്; യുകെയിൽ എല്ലാം വീണ്ടും കൈവിട്ടു പോകുന്നതിങ്ങനെ
ഇന്നലെ ശനിയാഴ്ച ബ്രിട്ടനിൽ രേഖപ്പെടുത്തിയ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 3497 ആണ്. കഴിഞ്ഞ നാലു മാസത്തിനിടയിലെ ശനിയാഴ്ചകളിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കണക്കാണിത്. കൊറോണാ വൈറസ് വ്യാപാനത്തിനെതിരായി സ്വീകരിക്കുന്ന നടപടികളിൽ നിന്നും ബ്രിട്ടന് നിയന്ത്രണം നഷ്ടമാകുന്നുവെന്ന് തെളിയിക്കുന്നതാണ് ഈ വർധനവ് എന്ന് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് മുന്നറിയിപ്പ് നൽകുന്നു.
ഒൻപതിലധികം മരണങ്ങളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇതോടെ കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ കോവിഡ് 19 പൊസിറ്റീവായി മരിച്ചവരുടെ എണ്ണം 41,623 ആയി ഉയർന്നു. 365,174 പേർക്കാണ് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എങ്കിലും മാർച്ചിലുണ്ടായിരുന്ന കോവിഡ് ബാധ കണക്കുകൾ അനുസരിച്ച് താരതമ്യേന കോവിഡ് വ്യാപന നിരക്ക് വളരെ കുറവാണ്. ഈയാഴ്ചയിൽ ഓരോ ദിവസവും 3000 പേർക്കെങ്കിലും രോഗബാധ ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതേസമയം, ആറു മാസം മുമ്പ് ആഴ്ചയിൽ ഒരു ദിവസം ഒരു ലക്ഷം രോഗികൾ വരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗൺ കാലയളവായ മെയ് മാസത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നതു പോലെ മൂവായിരത്തോളം രോഗികളാണ് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരുന്നത്. ആ കണക്കുകൾ പക്ഷെ, ഒരു താരതമ്യ പഠനമെന്ന രീതിയിൽ ഉയർത്തിക്കാണിക്കുവാൻ സാധിക്കില്ല. കാരണം, കാലയളവിൽ മതിയായ കോവിഡ് ടെസ്റ്റുകൾ ഗവൺമെന്റ് നടത്തിയിരുന്നില്ല. അതിനാൽ തന്നെ, രോഗം റിപ്പോർട്ട് ചെയ്യുന്നതിലും കുറവ് സംഭവിച്ചിരുന്നു.
എങ്കിലും ബ്രിട്ടന്റെ നിലവിലെ സാഹചര്യം ഭയക്കേണ്ടതാണെന്നാണ് സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോർ എമർജൻസീസ് അഡൈ്വസർ നൽകുന്ന സൂചന. കാരണം, കോവിഡ് വ്യാപനത്തിനെതിരായ നടപടികളിൽ ബ്രിട്ടന് നിയന്ത്രണം നഷ്ടമാകുന്നുവെന്നും പ്രായം അൻപതു കഴിഞ്ഞവരിൽ രോഗവ്യാപനതോത് 92 ശതമാനമായി ഉയരുമെന്നുമാണ് അഡൈ്വസർ നൽകുന്ന വിവരം. 'കോവിഡ് നിയന്ത്രണം നഷ്ടമാകുന്നതിന്റെ ഏറ്റവും അടുത്താണ് ബ്രിട്ടൻ ഇപ്പോൾ നിൽക്കുന്നത്. അതിനാൽ തന്നെ, കൂട്ടുകാരും കുടുംബവുമായുള്ള കൂടിച്ചേരലുകൾ പരമാവധി ഒഴിവാക്കുവാൻ എല്ലാവരും ശ്രമിക്കണ'മെന്ന് പ്രൊഫസർ സർ മാർക്ക് വാൽപോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ഈ മുന്നറിയിപ്പുകളെ ഗവൺമെന്റും വളരെ ഗൗരവപരമായാണ് സ്വീകരിച്ചിട്ടുള്ളത്. ബോറിസ് ജോൺസണിന്റെ 'റൂൾ ഓഫ് സിക്‌സ്' നാളെ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതും ഇംഗ്ലണ്ടിലുടനീളം നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതും ഈ മുന്നറിയിപ്പുകളുടെ ഭാഗമായാണ്. വൈറസിന്റെ പ്രത്യുൽപാദന വ്യാപനമായ നിരക്കായ ആർ റേറ്റ് 1.7 ശതമാനത്തിലേക്ക് ഉയരുമെന്നാണ് റിപ്പോർട്ട്. പ്രത്യുൽപാദന നിരക്ക് ഇത്ര കണ്ടു വർധിക്കുന്നത് രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരുന്നിന്റെ വേഗത വർധിപ്പിക്കുമെന്നും രാജ്യത്ത് കോവിഡ് വൈറസിന്റെ അതിശക്തമായ രണ്ടാം വ്യാപനത്തിന് കാരണമായേക്കുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
17നും 29നും ഇടയിൽ പ്രായമുള്ള ആളുകളാണ് കോവിഡ് വൈറസിന്റെ വ്യാപനത്തിൽ പ്രധാന പങ്കുവഹിക്കുന്നതിന്നെ് ഒഫീഷ്യൽസ് വ്യക്തമാക്കുന്നു. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ സാമൂഹ്യ അകലം പാലിക്കാതെയാണ് ഇക്കൂട്ടർ ഒത്തുച്ചേരുന്നതും പരസ്പരം ഇടപഴകുന്നതും. ഈ സാഹചര്യം തീർത്തും ഒഴിവാക്കേണ്ടതാണെന്നും സാമൂഹ്യ അകലം പാലിക്കുന്നതിൽ ദയവായി ജാഗ്രത പുലർത്തണമെന്നും പ്രൊഫസർ സർ ഇയാൻ ഡയമണ്ട് ജനങ്ങളോട് അപേക്ഷിച്ചു. എങ്കിൽ മാത്രമേ, കോവിഡ് വൈറസിന്റെ രണ്ടാം വരവ് നിയന്ത്രിക്കുവാൻ സാധിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.