- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അമ്മയുടെ മത്സര പ്രസവം തീർന്നില്ല; പെൺമക്കളും തുടങ്ങി പണി; ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിൽ 27-ാമത്തെ കുഞ്ഞും പിറന്നു: പ്രസവം ഹോബിയാക്കിയ യുവതിയുടെ കഥ
ബ്രിട്ടനിലെ ഏറ്റവും വലിയ കുടുംബത്തിലേക്ക് 27-ാമത്തെ കുഞ്ഞ് പിറന്നിരിക്കുകയാണ്. ലങ്കാഷെയറിലെ മോർകാംബെയിലെ നോയൽ റാഡ്‌ഫോർഡിന്റെയും ഭാര്യ സ്യൂ റാഡ്‌ഫോർഡിന്റെും ഏഴാമത്തെ കുട്ടിയായ മിലി റാഡ്ഫോർഡാണ് കുടുംബത്തിലെ 27-ാമത്തെ കുഞ്ഞിന് ജന്മം നൽകിയത്. പതിനെട്ടു വയസ് മാത്രം പ്രായമായ മിലി പെൺകുഞ്ഞിനെയാണ് പ്രസവിച്ചത്. ഒഫേലിയാ എന്നാണ് പേര് നൽകിയിരിക്കുന്നത്.
ഇന്നലെ ശനിയാഴ്ച ഇൻസ്റ്റഗ്രാം വഴിയാണ് ഈ സന്തോഷ വാർത്ത കുടുംബം പങ്കുവെച്ചത്. മിലിയുടെ ഇൻസ്റ്റഗ്രാമിൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞ കുഞ്ഞിന്റെ ചിത്രത്തോടെയാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. ഞങ്ങളുടെ ജീവിതത്തിന്റെ ഒരു വലിയ ചാപ്റ്റർ ഇവിടെ തുടങ്ങുന്നുവെന്നാണ് പോസ്റ്റിനൊപ്പം മിലി കുറിച്ചിരിക്കുന്ന വാക്കുകൾ. 81,000 ഫോളോവേഴ്സാണ് മിലിക്ക് ഇൻസ്റ്റഗ്രാമിലുള്ളത്.
റാഡ്ഫോർഡ് ഫാമിലിയുടെ മറ്റൊരു ഇൻസ്റ്റഗ്രാം പേജിൽ 'Welcome to the family beautiful Ophelia [...] i can't even put into words how incredibly proud I am of @millieradford you did AMAZING bringing this beautiful blessing into the world. We love you both so much [...].' എന്നാണ് പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്തുകൊണ്ടു കുറിച്ചിരിക്കുന്ന വാക്കുകൾ. പോസ്റ്റിനൊപ്പം മുത്തശ്ശിയായ സ്യൂ ഓഫേലിയയെ എടുത്തിരിക്കുന്ന ഫോട്ടോയും സ്യൂവിന്റെ തള്ളവിരലിൽ മുറുകെ പിടിച്ചിരിക്കുന്ന ഒഫേലിലയുടെ ഫോട്ടോയും ചേർത്തിട്ടുണ്ട്.
ഓഗസ്റ്റ് മാസം അവസാനം മിലി ഒരു ബേബി സീറ്റിനും ഓഫേലിയ എന്നെഴുതിയ ഒരു ടൗവ്വലിനുമൊപ്പം ഇരിക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കുഞ്ഞിനെ കാണാൻ ഇനി ഏഴാഴ്ച കൂടി കാത്തിരിക്കണമെന്നും ഇതോടൊപ്പം കുറിച്ചിരുന്നു. ഇതിനു മറുപടിയുമായി സ്യൂവും എത്തിയിരുന്നു. കൊറോണാക്കാലത്ത് റാഡ്ഫോർഡ് കുടുംബത്തിലേക്ക് എത്തുന്ന രണ്ടാമത്തെ അതിഥിയാണ് മിലിയുടെ കുഞ്ഞ്. നേരത്തെ കൊറോണ ഭയത്തെ അതിജീവിച്ച് ഏപ്രിൽ മാസത്തിലാണ് 22-ാമത്തെ കുഞ്ഞിന് സ്യൂ ജന്മം നൽകിയത്.
ഇതിന് മുമ്പ് 21 കുട്ടികൾക്ക് ജന്മമേകിയപ്പോഴും തനിക്കില്ലാത്ത ഭയം കൊറോണ സൃഷ്ടിച്ചിരുന്നവെന്നാണ് അന്ന് സ്യൂ വ്യക്തമാക്കിയത്. മിലിയും തന്റെ ഗർഭകാലം ഇതേ ടെൻഷൻ തനിക്ക് നൽകിയെന്ന് കൂട്ടിച്ചേർത്തു. തന്റെ 14ാം വയസിലായിരുന്നു സ്യൂ ആദ്യ കുട്ടിക്ക് ജന്മമേകിയിരുന്നത്. ജീവിതത്തിലെ 800 ആഴ്ചകൾ ഗർഭിണിയായിരുന്നുവെന്ന അപൂർവ അനുഭവത്തിനുടമയാണ് ഈ സ്ത്രീ. 2018 നവംബറിലായിരുന്നു ഇവരുടെ 21-ാമത്തെ കുട്ടിയായ ബോണി റായെ പിറന്നിരുന്നത്. റോയൽ ലങ്കാസ്റ്റർ ഇൻഫേർമറിയിൽ തന്നെയാണ് ഇവരുടെ ഇതിന് മുമ്പത്തെ 15 കുട്ടികളും പിറന്നത്.
2017 സെപ്റ്റംബറിൽ 20ാം വട്ടം പ്രസവിക്കുമ്പോൾ ഇത് തന്റെ അവസാന കുട്ടിയാണെന്ന് സ്യൂസത്യം ചെയ്തിരുന്നുവെങ്കിലും അത് പിന്നീട് രണ്ട് വട്ടം ലംഘിക്കപ്പെട്ടിരിക്കുകയാണ്.ദമ്പതികൾ ആദ്യമായി കണ്ടുമുട്ടിയിരുന്നത് സ്യൂവിന് ഏഴ് വയസുള്ളപ്പോഴായിരുന്നു. സ്യൂവിന് 14 വയസുള്ളപ്പോഴായിരുന്നു ഇവരുടെ ആദ്യ കുട്ടിയായ ക്രിസ് പിറന്നത്. ക്രിസിന് ഇപ്പോൾ 30 വയസാണ്. തുടർന്ന് ദമ്പതികൾ വിവാഹിതരാവുകയും പുതിയ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു. തന്റെ 17ാം വയസിൽ സ്യൂ രണ്ടാമത്തെ കുഞ്ഞായ സോഫിക്ക് ജന്മമേകി. 2017 സെപ്റ്റംബറിൽ പിറന്ന 20ാമത്തെ കുട്ടിയാണ് ആർച്ചി. ഇവരുടെ 11ാമത്തെ ആൺകുട്ടിയുമാണിത്.
ഈ ദമ്പതികൾക്ക് 2014ൽ ലുണ്ടായ ആൽഫി എന്നൊരു കുട്ടി ഗർഭത്തിൽ വച്ച് തന്നെ മരിച്ചിരുന്നു. 2016 ജൂലൈയിലായിരുന്നു ഇവർക്ക് ഫോയ്‌ബെ എന്ന 19ാമത്തെ കുട്ടി പിറന്നത്. ക്രിസ്റ്റഫർ(30),സോഫി(26)ച്‌ലോയ്(24), ജാക്ക്(22), ഡാനിയേൽ(21), ലൂക്ക്(19), മില്ലി(18), കാത്തി(17), ജെയിംസ് (16), എല്ലി(15), എയ്മീ(14), ജോഷ്(12), മാക്‌സ്(11), ടില്ലി(9), ഓസ്‌കർ(8), കാസ്‌പെർ(7), ആൽഫി(5)ഹാലി(4), ഫോയ്‌ബെ(3), ആർച്ചി(2), 17 മാസമായ ബോണി റായെ എന്നിവരാണ് ദമ്പതികളുടെ മറ്റ് സന്തതികൾ. സോഫിയെന്ന മൂത്തമകൾക്ക് മൂന്ന് കുട്ടികൾ പിറന്നതിലൂടെ നോയലും സ്യൂവും അപ്പൂപ്പനും അമ്മൂമ്മയുമായിട്ടുമുണ്ട്. 240,000 പൗണ്ട് മൂല്യമുള്ള വലിയ വിക്ടോറിയൻ ഹൗസിലാണ് കുടുംബം താമസിക്കുന്നത്.ഇതൊരു മുൻ കെയർഹോമായിരുന്നു. 11 വർഷങ്ങൾക്ക് മുമ്പ് ഈ കുടുംബം ഈ വീട് വാങ്ങുകയായിരുന്നു.
വർഷത്തിൽ 30,000 പൗണ്ടാണ് ഇവർ കുട്ടികളെ വളർത്താൻ വേണ്ടി ചെലവഴിക്കുന്നത്. ഗ്രോസറികൾക്കായി ആഴ്ചയിൽ 300 പൗണ്ട് ചെലവാക്കുന്നുണ്ട്. എല്ലാദിവസവും കുടുംബത്തിന്റെ ആവശ്യത്തിനായി രണ്ട് ബോക്സ് സെറിലും 18 പിന്റ്സ് പാലുമെത്തുന്നുണ്ട്. കുട്ടികൾക്ക് പിറന്നാൾ സമ്മാനം നൽകുന്നതിനായി ഇവർ 100 പൗണ്ടാണ് ചെലവഴിക്കുന്നത്. എന്നാൽ ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങാനായി 100പൗണ്ട് മുതൽ 250 പൗണ്ട് വരെ ചെലവാക്കുന്നുമുണ്ട്. ഇതിനൊക്കെ പുറമെ ഈ വലിയ കുടുംബമൊന്നാകെ എല്ലാ വർഷവും വിദേശത്ത് ടൂറിനും പോകാറുണ്ട്. ഇതിനൊന്നും സർക്കാരിൽ നിന്നും അഞ്ച് പൈസ പോലും ബെനഫിറ്റ് വാങ്ങുന്നില്ലെന്ന് റാഡ്ഫോർഡ് ദമ്പതികൾ ഏറെ അഭിമാനത്തോടെ അവകാശപ്പെടുന്നുമുണ്ട്.