- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റ് ഇവാൻജലിക്കൽ ചർച്ച് 55 -ാം ഇടവകദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 55 -ാം വാർഷികം 2020 സെപ്റ്റംബർ 11 വെള്ളിയാഴ്ച വെർച്വൽ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ചു. വികാരി റവ. ജോൺ മാത്യു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. റവ. ഷാജി അലക്‌സാണ്ടർ (മുൻ വികാരി) ന്റെ പ്രാത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഇടവക വൈസ് പ്രസിഡന്റ് എ. ജി. ചെറിയൻ സ്വാഗതം ആശംസിച്ചു. പ്രതിനിധി സഭ അംഗം ജോർജ് വര്#ഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു. മുഖ്യാതിഥി റവ. എബ്രഹാം ജോർജ് (സഭാ സെക്രട്ടറി) സന്ദേശം നൽകി. റവ. മാത്യു .എം . മാത്യു (കെഇസിഎഫ് പ്രസിഡന്റ്), എം. ജേക്കബ് (സ്ഥാപക അംഗം), റോയ് കെ. യോഹന്നാൻ (എൻ. ഇ. സി .കെ സെക്രട്ടറി ) തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. ബിഷപ്പ് ഡോ.എം.കെ. കോശി സമാപന പ്രാർത്ഥനയും ആശീർവാദവും ഇടവക സെക്രട്ടറി ബോണി കെ. അബ്രഹാം വിശിഷ്ടാതിഥികൾക്കും പങ്കെടുത്തവർക്കും നന്ദി പ്രകാശിപ്പിച്ചു.
മുൻ വികാരിമാർ, സുവിശേഷകന്മാർ, സേവിനിമാർ, മുൻ ഇടവക അംഗങ്ങൾ, മറ്റ് ഇടവകകളിൽ നിന്നുള്ള അംഗങ്ങൾ എന്നിവർ പങ്കെടുത്തു. വെള്ളിയാഴ്ച വൈകുന്നേരം ചർച്ച് പാരിഷ് ഹാളിൽ (എൻ. ഇ. സി. കെ) യിൽ വെച്ച് നടന്ന ഇടവക ദിന സ്‌തോത്ര ആരാധനക്ക് വികാരി റവ. ജോൺ മാത്യു നേതൃത്വം നൽകുകയും ദൈവവചനം പങ്കുവെക്കുകയും ചെയ്തു. സിജുമോൻ അബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവക ഗായക സംഘം ഗാനങ്ങൾ ആലപിച്ചു. റിനിൽ. ടി . മാത്യു, ജയ്‌മോൾ റോയ്, എബ്രഹാം മാത്യു, മാത്യു ജോർജ് എന്നിവർ പ്രാർത്ഥനക്കു വേദ വായനയ്ക്കും നേതൃത്വം നൽകി. ബിജു സാമുവേൽ (ഇടവക ട്രസ്റ്റീ), റജു ഡാനിയേൽ ജോൺ (അക്കൗണ്ടന്റ് ) എന്നിവർ ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.