- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെ നടപടി വേണം: മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: നടപ്പാതകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്ന വാഹന ഉടമകളുടെ പേരിൽ നിയമാനുസൃതം നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിർദ്ദേശം നൽകിയത്.
നിയമസഭാ ഹോസ്റ്റലിനും സർവകലാശാലാ ഓഫീസിനും മധ്യത്തിലൂടെ കുന്നുകുഴി ജംഗ്ക്ഷനിലേക്ക് പോകുന്ന വീതി കുറഞ്ഞ യൂണിവേഴ്സിറ്റി റോഡിൽ നടപ്പാതയിൽ വാഹനം പാർക്ക് ചെയ്യുന്നതിനെതിരെ സമർപ്പിച്ച പരാതിയിലാണ് നടപടി. പ്രസ്തുത സ്ഥലങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നു. നടപ്പാതകളിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ റോഡിലിറങ്ങി നടക്കുന്ന കാൽനടയാത്രക്കാർ അപകടത്തിൽ പെടുന്നതായും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.