- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
വിസകൾ റദ്ദാക്കി അമേരിക്ക ചൈനയ്ക്കെതിരെ നടപടികൾ ശക്തമാക്കി
വാഷിങ്ടൺ: ആയിരത്തോളം ചൈനക്കാരുടെ വിസകൾ റദ്ദാക്കി ചൈനയ്ക്കെതിരെ നടപടികൾ അമേരിക്കൻ ഭരണകൂടം ശക്തമാക്കി. സ്റ്റേറ്റ് ഡിപ്പാർട്മെന്റാണ് സെപ്റ്റംബര് 9 ബുധനാഴ്ച ഈ വിവരം പുറത്തുവിട്ടത്.
സുരക്ഷാപ്രശ്നം ഉന്നയിച്ചാണ് നടപടി. വിദ്യാർത്ഥികളും ഗവേഷകരും ഉൾപ്പെടുന്ന ആയിരത്തോളം പേരുടെ വിസയാണ് അമേരിക്ക റദ്ദാക്കിയത്. മെയ് 29ലെ ട്രംപിന്റെ ചൈനാ വിരുദ്ധ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി.
ചൈനീസ് സൈന്യവുമായി ബന്ധമുള്ള ഗവേഷകരുടെയും വിദ്യാർത്ഥികളുടെയും വിസ റദ്ദാക്കുകയാണെന്ന് അമേരിക്കൻ ഹോംലാന്റ് സെക്യൂരിറ്റി വിഭാഗം ആക്റ്റി0ഗ് മേധാവി ഛൻഡ വോൾഫ് അറിയിച്ചു. ഗൗരവമായ ഗവേഷണ ഫലങ്ങൾ ചൈനീസ് ഗവേഷകർ മോഷ്ടിക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് വിസ റദ്ദാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചൈനയ്ക്കെതിരെ മുൻപും വോൾഫ് ആരോപണ മുന്നയിച്ചിരുന്നു. ചൈന വ്യവസായ രംഗത്തെ ചാരവൃത്തി സ്ഥിരമാക്കിയിരിക്കുകയാണെന്ന് ആദ്ദേഹം മുൻപും കുറ്റപ്പെടുത്തിയിരുന്നു. അമേരിക്കൻ അക്കാദമിക് മേഖലയിൽ ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഏതാനും പേർക്കെതിരേ അമേരിക്ക നേരത്തെ നടപടിയെടുത്തിയിരുന്നു. പല വിദ്യാർത്ഥികൾക്കും ചൈനീസ് സൈന്യവുമായി ബന്ധമുണ്ടെന്നാണ് അമേരിക്ക ആരോപിക്കുന്നത്.
ചൈന വ്യാവസായിക മേഖലയിൽ അടിമത്തമാണ് നടപ്പാക്കുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണ് അവിടെ നടക്കുക്കുന്നതെന്നും ആരോപിച്ച് യുഎസ് നിരവധി ചൈനീസ് ഉത്പന്നങ്ങൾ നിരോധിച്ചിരുന്നു. കൂടാതെ , കൊറോണ വൈറസിന്റെ ഉറവിടം ചൈനയാണെന്നും വൈറസിനെ ചൈന ലോകത്തേക്ക് ബോധപൂർവം പുറത്തുവിട്ടതാണെന്നും അമേരിക്ക തുറന്നടിച്ചിരുന്നു.
അതേസമയം, വിദ്യാർത്ഥി വിസ റദ്ദാക്കിയ യുഎസ് നടപടിക്കെതിരേ ചൈന പ്രതിഷേധിച്ചു. 3,60,000 ൽ അധികം ചൈനീസ് വിദ്യാർത്ഥികളാണ് അമേരിക്കയിൽ പഠിക്കുന്നത്. അമേരിക്കൻ കോളജുകൾക്ക് വലിയ വരുമാനമുള്ള ബിസിനസാണ് ഇത്.
എന്നാൽ, അമേരിക്കയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും ചൈനയുമായി നയതന്ത്ര യുദ്ധത്തിന് തുടക്കമിട്ടു. 2 ചൈനീസ് മാധ്യമ പ്രവർത്തകരുടെ വിസ ഓസ്ട്രേലിയ റദ്ദാക്കി. ചൈനീസ് വിദേശകാര്യ വകുപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ചൈനീസ് വാർത്താ ഏജൻസിയായ ക്സിൻഹുവ, ചൈന ന്യൂസ് സർവീസ് എന്നിവയുടെ റിപ്പോർട്ടർമാരുടെ വിസയാണ് ഓസീസ് ഭരണകൂടം റദ്ദാക്കിയിരിക്കുന്നത്.
ഇതിനു പുറമെ, രണ്ട് ചൈനീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ അധികൃതർ പരിശോധന നടത്തിയതായും ചില രേഖകൾ പിടിച്ചെടുത്തതായും അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓസ്ട്രേലിയയുടെ ആഭ്യന്തര കാര്യങ്ങളിൽ ചൈന ഇടപെടുന്നതായി ആരോപിച്ചാണ് പരിശോധന നടത്തിയത് എന്നാണ് ഓസ്ട്രേലിയ നൽകുന്ന വിശദീകരണം.
കോവിഡ് വ്യാപനം ആഗോളതലത്തിൽ ചൈയെ ഒറ്റപ്പെടുത്തുന്ന കാഴ്ചയാണ് കാണുന്നത്. ലോകോത്തര രാജ്യങ്ങൾ ചൈനയ്ക്കെതിരെ തിരിഞ്ഞതോടെ വ്യാപാര നയതന്ത്ര തലത്തിൽ ചൈന ഏറെ പ്രതിസന്ധി നേരിടുകയാണ്.