- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സേവനപ്രവർത്തനങ്ങളും ക്ഷേമ പദ്ധതികളുമായി സെപ്റ്റംബർ 14 - മുതൽ ഒക്ടോബർ 2 വരെ ബിജെപി പ്രചരണ പരിപാടി സംഘടിപ്പിക്കുന്നു
പ്രധാനമന്ത്രിയുടെ 70 ആം ജന്മദിനം പ്രമാണിച്ച് ജില്ലയിൽ വിവിധങ്ങളായ സേവന പ്രവർത്തനങ്ങൾ ബിജെപി സംഘടിപ്പിക്കുന്നു 70 ആം ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 14 മുതൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 വരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ബിജെപിയുടെ നേതൃത്വത്തിൽ സേവന പ്രവർത്തനങ്ങളും വിവിധ ക്ഷേമപദ്ധതികളെ കുറിച്ചുള്ള പ്രചരണ പ്രവർത്തങ്ങളും സംഘടിപ്പിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അറിയിച്ചു.
സെപ്റ്റംബർ 17 പ്രധാനമന്ത്രിയുടെ 70 ജന്മദിനമാണ് സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവർ , കോവിഡ് ബാധിതർ ദിവ്യാഗതർ , തുടങ്ങിയവർക്ക് നിയോജക മണ്ഡലങ്ങളിൽ 70 പേർക്ക് വീതം സഹായം നൽകും. പ്രധാനമന്ത്രിയുടെ ജന്മദിനം പ്രമാണിച്ച് സെപ്റ്റംബർ 14 മുതൽ 20 വരെ നടക്കുന്ന സേവാസപ്താഹത്തിന്റെ ജില്ലാതല ഉദ്ഘാടനം 14 ന് ആലപ്പുഴയിൽ 70 കേന്ദ്രത്തിൽ സ്വച്ഛ് ഭാരത് നടത്തി ആരംഭിക്കും ആലപ്പുഴ നഗരത്തിന്റെ 70 കേന്ദ്രങ്ങളിൽ നടക്കുന്ന സ്വച്ഛ് ഭാരത് ശുചീകരണം സംസ്ഥാന സെക്രട്ടറി അഡ്വ . എസ് സുരേഷ് , മേഖലാ പ്രസിഡന്റ് കെ . സോമൻ , ദേശീയ കൗൺസിൽ അംഗങ്ങളായ വെള്ളിയാകുളം പരമേശ്വരൻ കെ എസ് രാജൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി കെ വാസുദേവൻ . ഡി അശ്വനിദേവ് , ജില്ലാ ഭാരവാഹികൾ തുടങ്ങിയ നേതാക്കൾ ഉദ്ഘാടനം ചെയ്യും.