- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടിലുള്ള മലയാളികൾക്ക് നാളെ മുതൽ സൗദിയിലേക്ക് മടങ്ങി പോകാം; എല്ലാത്തരം വിസയിലുള്ളവർക്കും ചൊവ്വാഴ്ച മുതൽ സൗദിയിൽ എത്താൻ അവസരം: 48 മണിക്കൂർ മുമ്പുള്ള കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
റിയാദ്: കോവിഡ് മൂലം കേരളത്തിൽ കുടുങ്ങിയ സൗദി മലയാളികൾക്ക് ആശ്വാസ വാർത്ത. എല്ലാത്തരം വിസയിലുള്ളവർക്കും നാളെ മുതൽ സൗദിയിൽ പ്രവേശിക്കാം. സെപ്റ്റംബർ 15 രാവിലെ ആറു മുതൽ എല്ലാത്തരം വിസക്കാർക്കും സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സൗദിയിൽ നിന്നും റീ എൻട്രി വിസയിൽ നാട്ടിലെത്തുകയും കോവിഡ് സാഹചര്യത്തിൽ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാൻ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികൾക്കും വിദേശികളുടെ കീഴിൽ ആശ്രിതരായി കഴിയുന്നവർക്കും ഇതോടെ സൗദിയിലേക്ക് മടങ്ങാം.
സെപ്റ്റംബർ 15-ചൊവ്വാഴ്ച മുതലാണ് സൗദിയിലേക്ക് മടങ്ങാനാവുക. നിലവിൽ വിസയും റീഎൻട്രി വിസയും സാധുവായുള്ളവർക്കുമാത്രമാണ് തിരികെ സൗദിയിൽ പ്രവേശിക്കാനാവുക. റീ എൻട്രിയിൽ സൗദിയിൽനിന്നും നാട്ടിലേക്ക് പോയവർക്കും അതോടൊപ്പം തൊഴിൽ വിസ, സന്ദർശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവർക്കും ചൊവ്വാഴ്ച മുതൽ സൗദിയിലേക്ക് മടങ്ങിയെത്താനാകും.
അതേസമയം മടങ്ങി പോകുന്നവർക്ക് കോവിഡ് സർട്ടിഫിക്കറ്റ് നിർഡബന്ധമാണ്. 48 മണിക്കൂറിന് മുമ്പ് അംഗീകൃത കേന്ദ്രങ്ങളിൽ നിന്നുള്ള കോവിഡ് രോഗമില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മലയാളികളടക്കമുള്ള നാട്ടിൽ കുടുങ്ങിയവർക്ക് ആശ്വാസമാകുന്നതാണ് സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.