കോഴിക്കോട്: മാധ്യമം കോഴിക്കോട് യൂണിറ്റ് ന്യൂസ് എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗവുമായ എൻ രാജേഷിന്റെ വേർപാടിൽ അനുശോചിക്കുന്നു. നേരത്തെ കോഴിക്കോട് പ്രസ്‌ക്ലബ് സെക്രട്ടറി ആയിരുന്ന എൻ.രാജേഷ് പോപുലർ ഫ്രണ്ടുമായും നേതൃത്വവുമായും മികച്ച ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു.