- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൊലീസിലെ കാവി ധ്രുവീകരണം നാടിനെ നശിപ്പിക്കും': സോഷ്യൽ ഫോറം മദീന
മദീന: സംഘപരിവാര അജണ്ടയുടെ ഫലമായി സംസ്ഥാനത്ത് പൊലീസ് സേനക്കകത്ത് വളർന്നുകൊണ്ടിരിക്കുന്ന കാവിചിന്താഗതിക്കാരുടെ ധ്രുവീകരണം നാടിനെ നാശത്തിലേക്ക് നയിക്കുന്നതാണെന്നും കേരള പൊലീസിന് അപമാനകരമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം മദീന ബ്ലോക്ക് കമ്മറ്റി യോഗം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ നിസ്സംഗത വെടിഞ്ഞ് ആഭ്യന്തര വകുപ്പിന്റെ ചുമതലയിൽ ശ്രദ്ധ കൊടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ കേരള പൊലീസിനുണ്ടായിരുന്ന സൽപ്പേര് നിലനിർത്താൻ അടിയന്തിരമായി ഇടപെട്ട് വർഗ്ഗീയ തിമിരം ബാധിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണം.
പാലത്തായിയിലും പാലക്കാട്ടും അവസാനം വയനാടും നടന്ന സംഭവങ്ങളിൽ പൊലീസ് നടത്തിയ വിവേചനപരമായ നടപടികൾ മനുഷ്യത്വരഹിതമാണെന്നും യോഗം വിലയിരുത്തി. ഹിന്ദുത്വ ഭീകരരുടെ ക്രൂരതക്കിരയായി വീരമൃത്യു വരിച്ച സയ്യിദ് സലാഹുദ്ദീന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. ആർ.എസ്. എസ് നടത്തുന്ന അക്രമങ്ങളെയും കൊലപാതകങ്ങളെയും അപലപിക്കാൻ പോലും തയ്യാറാകാത്ത മത- രാഷ്ട്രീയ സംഘടനകളുടെ കപടതയാർന്ന നടപടികൾ ആശങ്കയുളവാക്കുന്നതാണ്.
കാലിക്കറ്റ് എയർപോർട്ടിനോടുള്ള അധികൃതരുടെ അനാസ്ഥക്കെതിരെയും ബാഹ്യശക്തികളുടെ കുത്സിത ശ്രമങ്ങൾക്കെതിരെയും പൊതു സമൂഹം ഒറ്റക്കെട്ടാവണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് ചൊക്ലി, ഇംതിയാസ് പുളിക്കൽ, റസാഖ് നഹ്ദി , അക്‌ബർ എന്നിവർ സംസാരിച്ചു. സെക്രട്ടരി നിയാസ് അടൂർ സ്വാഗതവും റഷീദ് വരവൂർ നന്ദിയും പറഞ്ഞു.