- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡോ.എ.എൻ.പി ഉമ്മർകുട്ടി ജീവിതം കേരളത്തിനായി സമർപ്പിച്ച വ്യക്തി: വൈസ് ചാൻസലർ
ബുധനാഴ്ച അന്തരിച്ച കാലിക്കറ്റ് സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.എ.എൻ.പി ഉമ്മർകുട്ടി തന്റെ ജീവിതം കേരളത്തിനായി സമർപ്പിച്ച ഉന്നതനായ വ്യക്തിത്വമായിരുന്നു എന്ന് കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ പ്രൊഫ.എം.കെ.ജയരാജ് പറഞ്ഞു. കാലിക്കറ്റ് സർവകലാശാല സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കേരളാ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ എന്ന നിലയിലും കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർ എന്ന നിലയിലും തന്റേതായ സംഭാവനകൾ അർപ്പിക്കാൻ ഡോ.എ.എൻ.പി ഉമ്മർകുട്ടിക്ക് സാധിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാലയിൽ ബയോടെക്നോളജി പഠനവകുപ്പിന്റെ വളർച്ചയും സെമിനാർ കോംപ്ലക്സിന്റെ നിർമ്മിതിയും അദ്ദേഹത്തിന്റെ കാലത്താണ് നടന്നതെന്ന് വൈസ് ചാൻസലർ അനുസ്മരിച്ചു. ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ച യോഗത്തിൽ മുൻ വൈസ് ചാൻസലർ ഡോ.കെ.മുഹമ്മദ് ബഷീർ, പ്രോ-വൈസ് ചാൻസലർ പ്രൊഫ.എം.നാസർ, സിണ്ടിക്കേറ്റ് അംഗങ്ങളായ എൻ.വി.അബ്ദുൽറഹിമാൻ, കെ.കെ.ഹനീഫ, ഡോ.എം.മനോഹരൻ, അഡ്വ.ടോം കെ. തോമസ്, രജിസ്ട്രാർ ഡോ.സി.എൽ.ജോഷി, ഫിനാൻസ് ഓഫീസർ ജുഗൽ കിഷോർ, സംഘടനാ പ്രതിനിധികൾ, പബ്ലിക് റിലേഷൻസ് ഓഫീസർ ഒ.മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.