- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദ്യാഭ്യാസ മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന സെക്രട്ടറി വി എസ്. മനോജ് കുമാർ
ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ജനങ്ങളോടും മാധ്യമങ്ങളോടും സുതാര്യമായ നിലപാടുകളും സത്യസന്ധതയും പുലർത്തേണ്ട ഉന്നത വിദ്യാഭ്യാസ മന്ത്രി അസത്യം പറഞ്ഞ് സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് കേരള കോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാനസെക്രട്ടറി വി എസ്. മനോജ് കുമാർ. മന്ത്രി തന്റെ വകുപ്പുമായി ബന്ധപ്പെട്ട സ്ഥാനങ്ങളിൽ അധികാര ദുർവിനിയോഗം നടത്തുകയാണ്. സർവ്വകലാശാലകളിൽ പ്രോ ചാൻസലർ എന്ന നിലയിലും സി.ആപ്റ്റിൽ ചെയർമാൻ എന്ന നിലയിലും തന്റെ വ്യക്തി താല്പര്യങ്ങൾക്കായി യഥേഷ്ടം ഉപയോഗിക്കുകയായിരുന്നു. സി.ആപ്റ്റിന്റെ വാഹനങ്ങൾ തന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് അധികാര ദുർവിനിയോഗം നടത്തുക വഴി സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ് എന്നറിയപ്പെടുന്ന സ്ഥാപനത്തെ സെന്റർ ഫോർ അഡ്വാൻസ്ഡ് ‘പാർസൽ ട്രെയിനിങ്' എന്നാക്കി മാറ്റിയെന്നും മനോജ് കുമാർ പറഞ്ഞു.
മന്ത്രി ജലീൽ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരള കോൺഗ്രസ്സ് (ജേക്കബ്) നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മനോജ് കുമാർ.
ജില്ലാ പ്രസിഡന്റ് കരുമം സുന്ദരേശന്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണയിൽ പാർട്ടി നേതാക്കളായ എസ്.മഹേശ്വർ,വട്ടപ്പാറ ഓമന, അറയ്ക്കൽ ബേബിച്ചൻ, രജ്ഞിത് പാച്ചല്ലൂർ, ജിജു പാപ്പനംകോട്, ജവാദ് സലീം, അയൂബ്ഖാൻ, വിളപ്പിൽശാല പ്രേം, പ്രേം നൈസാം, ജലാൽ ബാലരാമപുരം, രാജേഷ് ചന്ദ്രൻ, രതീഷ് വാഴമുട്ടം, ജോയി ബാലരാമപുരം, ഏണിക്കര മാർട്ടിൻ തുടങ്ങിയവർ പ്രസംഗിച്ചു.