- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതം കീഴടക്കി കോർക്കിലെ മലയാളി സുഹൃത്തുക്കൾ; ഇനി ലക്ഷ്യം യൂറോപ്പിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബർസ്
അയർലണ്ട്: അയർലണ്ടിലെ ഏറ്റവും ഉയരം കൂടിയ പർവതമായ കെറിയിലെ കാരന്റ്റൂഹിൽ പർവതം കീഴടക്കി കോർക്കിലെ ഒരു കൂട്ടം മലയാളി സുഹൃത്തുക്കൾ. അതീവ ദുർഘട പാതയിലൂടെ, ഏകദേശം എട്ടു മണിക്കൂർ കൊണ്ടാണ്, പത്തു പേരടങ്ങുന്ന മലയാളി സംഘം 3400 അടി ഉയരത്തിലുള്ള മല കയറ്റം പൂർത്തിയാക്കിയത്.
പത്തു കിലോമീറ്ററോളം ചെങ്കുത്തായ മലയിടുക്കുകളിലൂടെ, കനത്ത കാറ്റിനേയും തണുപ്പിനേയും വകവെക്കാതെ നടത്തിയ ഈ ദൗത്യം, ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കുന്നതല്ല എന്നു സംഘാംഗങ്ങൾ പറഞ്ഞു. സംഘത്തിൽ കോർക്കിലെ കരാട്ടെ അദ്ധ്യാപകൻ സെൻ സായ് ബോബി ജോർജ്, രാജേഷ് ചെട്ടിയാത്ത് സഖറിയ, ജോഷി.മാത്യു, ട്യൂബിഷ് രാജു, ജോമോൻ വർഗീസ്, മധു മാത്യു, മാത്യു പി എം, റോബി, മെൽവിൻ, ബോൺസ്‌കി എന്നിവരാണ് ഉണ്ടായിരുന്നത്.
ഈ ദൗത്യത്തിന്റെ വിജയം യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എൽബർസ് അടുത്ത വർഷം ഓഗസ്റ്റിൽ കീഴടക്കുന്നതിന് പ്രചോദനമാകുമെന്ന് സംഘാംഗങ്ങൾ പറഞ്ഞു.