- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് കാലത്തും പതിവു തെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ; താരത്തിന്റെ സുഖ ചികിത്സ പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ: ആയുർവേദ ചികിത്സയ്ക്ക് ശേഷം ലാലേട്ടൻ പോവുക ജീത്തു ജോസഫിന്റെ ദൃശ്യം-2വിന്റെ സെറ്റിലേക്ക്
കോവിഡ് കാലത്തും പതിവുതെറ്റിക്കാതെ മോഹൻലാൽ ആയുർവേദ ചികിത്സയിൽ. പെരിങ്ങോട് ഗുരുകൃപ ആയുർവേദ ഹെറിറ്റേജിൽ സുഖചികിത്സയിലാണ് താരം ഇപ്പോൾ. വർഷംതോറും ചെയ്യാറുള്ള ചികിത്സയ്ക്കാണ് ഇത്തവണയും മുടങ്ങാതെ തന്നെ സൂപ്പർതാരം എത്തിയിരിക്കുന്നത്ത്. ജീത്തു ജോസഫിന്റെ ദൃശ്യം-2വിന്റെ സെറ്റിലേക്കാവും ആയുർവേദ ചികിത്സയ്ക്ക് ശേഷം ലാലേട്ടൻ പോവുക.
അതേസമയം, മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2 ന്റ ചിത്രീകരണം വൈകും. ഒരാഴ്ചയ്ക്ക് ശേഷമായിരിക്കും ചിത്രീകരണം ആരംഭിക്കുക. സെറ്റ് വർക്കുകൾ ഇനിയും പൂർത്തിയാകാനുണ്ട്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. കൊച്ചിയിലെ പതിനാലു ദിവസത്തെ ഷൂട്ടിനു ശേഷമായിരിക്കും സംഘം തൊടുപുഴയിലേയ്ക്ക് എത്തുക.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം2 നിർമ്മിക്കുന്നത്. മീന ഉൾപ്പെടെ ദൃശ്യത്തിലഭിനയിച്ച ഒട്ടുമിക്ക താരങ്ങളും ദൃശ്യം 2വിലുമുണ്ടാകും.