സ്വകാര്യ ഭാഗം പ്രദർശിപ്പിച്ച് ലൈംഗികത ആവശ്യപ്പെട്ടു കൊണ്ട് ഭാര്യയുടെ ഫോണിലേക്ക് വീഡിയോ കോൾ വന്നതായി ഭർത്താവിന്റെ പരാതി. മഹാരാഷ്ട്രയിലെ ഔറംഗാ ബാദിലാണ് സംഭവം. സ്വകാര്യഭാഗം പ്രദർശിപ്പിച്ച അക്രമി വിഡിയോകോളിലൂടെ ലൈംഗികത ആവശ്യപ്പെടുകയായാരുന്നു എന്നും പരാതിയിൽ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ സ്ത്രീയുടെ അഭിമാനത്തെ ചോദ്യം ചെയ്യുക, മോശമായ രീതിയിൽ സംസാരിക്കുക, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു. വിഡിയോ കോൾ ചേയ്ത് നിമിഷങ്ങൾക്കകം തന്നെ അക്രമി തന്റെ സ്വകാര്യഭാഗം സ്ത്രീക്ക് പ്രദർശിപ്പിക്കുകയായിരുന്നു. അവർ ഉടൻ തന്നെ ഭർത്താവിനെ വിവരം അറിയിച്ചു. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. ഫോൺനമ്പർ കണ്ടെത്തിയതായും പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥനായ പണ്ഡിറ്റ് വ്യക്തമാക്കി.

സമാനമായ സംഭവം ഗുരുഗ്രാമിലും ഉണ്ടായി. യാത്രയ്ക്കിടെയായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്. മെട്രോയിൽ എതിരായി ഇരുന്നയാൾ അപമര്യാദയായി പെരുമാറിയതായി യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. 'എങ്ങനെയാണ് ആളുകൾക്ക് ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സ്വകാര്യഭാഗം എനിക്കു നേരെ പ്രദർശിപ്പിച്ചു കൊണ്ടാണ് അയാൾ ഇരുന്നത്. ഈ വൃത്തികേട് കണ്ടപ്പോൾ ഞാൻ മുഖം തിരിച്ചു.' യുവതി സോഷ്യൽ മീഡിയയിൽ കുറിച്ചു. സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം യുവതി പിന്നീട് പൊലീസിൽ പരാതി നൽകി.