- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുട്ടുവേദനയ്ക്ക് പ്ലേസ്ബോയേക്കാൾ മെച്ചം മഞ്ഞൾ; ആർത്രിറ്റിസ് മൂലമുള്ള വേദനകൾക്കും ഇത് ഔഷധം; മുറിവുകൾ ഉണങ്ങാനും ത്വക്കിനെ സംരക്ഷിക്കുവാനും എന്തിനധികം കാൻസറിനെ തടയാൻ വരെ കെല്പുള്ളതാണ് മഞ്ഞൾ; ഏഷ്യൻ രാജ്യങ്ങളിലെ പാചകക്കൂട്ടുകളിൽ അനിവാര്യമായ മഞ്ഞളിന്റെ ഔഷധഗുണം പാശ്ചാത്യലോകം തിരിച്ചറിയുമ്പോൾ
മകരമഞ്ഞ് പെയ്തിറങ്ങുന്ന പ്രഭാതവേളയിൽ മഞ്ഞളരച്ച് മുഖത്തുതേച്ചുപിടിപ്പിച്ച് പൊയ്കയിൽനീരാടാനിറങ്ങുന്ന സുന്ദരിമാർ പണ്ടേ തെളിയിച്ചതാണ് സൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മഞ്ഞളിനുള്ള പ്രാധാന്യം. ത്വക്കിലെ ചെറു സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ നീക്കം ചെയ്ത് ത്വക്കിന്റെ കാന്തി വർദ്ധിപ്പിക്കുന്നതിനോടൊപ്പം മുഖക്കുരു മുതലായവകൊണ്ടുണ്ടായേക്കാവുന്ന പാടുകളും മാറ്റാൻ മഞ്ഞളിനു കഴിയും. അതുകൊണ്ടുതന്നെയാണ് മുത്തശ്ശിയുടെ ഗൃഹവൈദ്യത്തിൽ മഞ്ഞൾ തേച്ചുള്ള കുളിക്ക് കാലാകാലങ്ങളായി പ്രാധാന്യം നൽകിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മഞ്ഞൾ ആചാരങ്ങളുടെ ഭാഗമായതും അതിനുള്ള ഔഷധഗുണം കൊണ്ടുതന്നെയാണ്. വിഷാംശങ്ങൾ വലിച്ചെടുക്കുവാനുള്ള കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നതുകൊണ്ടാണ് നമ്മുടെ കറിക്കൂട്ടുകളുടെ ഭാഗമായതും. പരമ്പരാഗതമായി നാം ഉപയോഗിച്ചുവരുന്ന നാട്ടുമരുന്നുകളിൽ ഒന്നിനുകൂടി ശാസ്ത്രീയ പിന്തുണ ലഭിക്കുകയാണ്. ആർത്രിറ്റിസ് മൂലമുണ്ടാകുന്ന വേദന ഇല്ലാതെയാക്കുവാൻ മഞ്ഞൾ നല്ലതാണെന്ന പഠന റിപ്പോർട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ക്രമരഹിതമായി ചില രോഗികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിലാണ് ഈ വിവരം ലഭിച്ചത്.
നൂറ്റാണ്ടുകളായിത്തന്നെ നമ്മുടെ പരമ്പരാഗത ഗൃഹവൈദ്യത്തിലെ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞൾ. എന്നാൽ വളരെ അടുത്തകാലത്തുമാത്രമാണ് ആധുനിക വൈദ്യശാസ്ത്രം ഇതിനെ ഒരു മരുന്ന് എന്നനിലയിൽ ഗൗരവമായി കാണാൻ ആരംഭിച്ചത്. വിവിധ ശ്വാസകോശ രോഗങ്ങൾ, അൽഷമേഴ്സ് രോഗം, ഹൃദയ സംബന്ധിയായ ആരോഗ്യ പ്രശ്നങ്ങൾ, കടുത്ത വിഷാദരോഗം എന്നിവയ്ക്കെല്ലാം ഈ അടുത്തകാലത്താണ് മഞ്ഞൾ പരീക്ഷിക്കാൻ ആധുനിക വൈദ്യശാസ്ത്രം തയ്യാറായത്.
ഇതിൽ പല പരീക്ഷണങ്ങളും വിജയകരമായിരുന്നു എന്നു മാത്രമല്ല, ചില തരത്റ്റിലുൾല അർബുദങ്ങൾക്കും ഇത് ഫലപ്രദമാണെന്ന് ഊഹിക്കപ്പെടുന്നു. കാർസർ കോശങ്ങൾ വിഭജിക്കപ്പെടുന്നതിൽ നിന്നും തടഞ്ഞ് അത് പടരാതെ സഹായിക്കാൻ മഞ്ഞളിന് കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. മഞ്ഞളിൽ പ്രധാനമായും അടങ്ങിയിട്ടുൾല കുർകുമിൻ എന്ന പദാർത്ഥത്തിന് ആന്റി ഓക്സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി , ആന്റിസെപ്റ്റിക് എന്നീ രീതികളിൽ പ്രവർത്തിക്കുവാനുള്ള കഴിവുണ്ടെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും അവസാനം നടന്ന പരീക്ഷണം ആസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മാനിയയിൽ ആയിരുന്നു. ഇവിടെ ഓസ്റ്റിയോാർത്രിറ്റിസ് രോഗബാധിതരും മുട്ടിലെ സന്ധിയിൽ വീക്കമുള്ളവരുമായ 70 രോഗികളിലായിരുന്നു. ഇവരിൽ ചിലർക്ക് ദിവസം രണ്ട് മഞ്ഞൾ ഗുളികൾ വീതം നൽകിയപ്പോൾ മറുവിഭാഗത്തിന് നൽകിയത് പേസ്ബോ ആയിരുന്നു. 12 ആഴ്‌ച്ചകളാണ് ഇപ്രകാരം ചികിത്സ തുടർന്നത്. അന്നാൽസ് ഓഫ് ഇന്റേണൽ മെഡിസിൻ ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ പറയുന്നത് മഞ്ഞൾ ഗുളികകൾ കഴിച്ചവർക്ക്, പ്ലേസ്ബോ ചികിത്സ ലഭിച്ചവരേക്കാൾ വേദനയ്ക്ക് ശമനം ലഭിച്ചു എന്നാണ്. മാത്രമല്ല, പാർശ്വഫലങ്ങൾ ഒന്നും തന്നെ ഉണ്ടായതുമില്ല.
അതേസമയം സ്‌കാൻ റിപ്പോർട്ടുകൾ കാൽമുട്ടിന്റെ ഘടനയിൽ വ്യത്യാസമൊന്നും കാണിച്ചില്ല. അതായത്, രോഗം ഭേദമാക്കുകയല്ല, വേദനയെ സംഹരിക്കുകയായിരുന്നു മഞ്ഞൾ ചെയ്തതെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. നിലവിൽ ഓസ്റ്റിയോ ആർത്രിറ്റിസിന് ഫലപ്രദമായ ചികിത്സ ഇല്ലാത്തതിനാലും വേദനാ സംഹാരികൾ പലപ്പോഴും ഫലപ്രദമല്ലാത്തതിനാലും ഈ പരീക്ഷണ ഫലത്തെ കൂടുതൽ ഗൗരവമായി സമീപിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. അതിനായി കൂടുതൽ വിപുലമായ പരീക്ഷണങ്ങൾക്ക് ഒരുങ്ങുകയാണ് ഇവർ.