- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഖുബൂസ് പ്രവാസം പറഞ്ഞ ഹൃദയകഥകൾ' എന്ന പുസ്തകത്തിന്റെ ടൈറ്റിൽ പ്രകാശനം എഴുത്തുകാരി ഡോ: ഷെമിലി. പി. ജോൺ നിർവ്വഹിച്ചു
'ഖുബൂസ് പ്രവാസം പറഞ്ഞ ഹൃദയകഥകൾ' എന്ന പുസ്തകത്തിന്റെ ടൈറ്റിൽ പ്രകാശനം ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി. വി. രാധാകൃഷ്ണപിള്ള, എഴുത്തുകാരി ഡോ: ഷെമിലി. പി. ജോണിന് പുസ്തകത്തിന്റെ കവർ ഫോട്ടോ നൽകി നിർവ്വഹിച്ചു.
പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ, പടവ് കുടുംബവേദി പ്രസിഡണ്ട് സുനിൽ ബാബു എന്നിവരും സന്നിഹിതരായിരുന്നു.
കെ. വി. കെ. ബുഖാരി, നൗഷാദ് മഞ്ഞപ്പാറ എന്നിവർ പ്രധാന രചനയും ഷീല രമേശ് കവർ ഡിസൈനും, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കയ്യൊപ്പും, പി. കെ. പാറക്കടവ് ആമുഖകുറിപ്പ്, പി. സുരേന്ദ്രൻ അവതാരിക, മുനീർ റഹ്മാൻ പഠനവും നിർവഹിച്ച പ്രസ്തുത പുസ്തകം സെപ്റ്റംബർ അവസാനത്തോടെ യു എ ഇ യിൽ നിന്ന് പുറത്തിറങ്ങും. ഗൾഫിലെ എഴുത്തുകാരും സാമൂഹിക പ്രവർത്തകരും പ്രവാസ അനുഭവങ്ങൾ പങ്ക് വെക്കുന്നുണ്ട്. ബഹ്റൈനിൽ നിന്ന് ഡോ: ജോൺ പനക്കൽ, കെ. ടി. സലിം, ആമിന സുനിൽ എന്നിവരുടെ അനുഭവങ്ങൾ ഇതിലുണ്ട്.