- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്യൂഷൻ കഴിഞ്ഞ് റോഡിലൂടെ നടന്നു പോയ 13കാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

X
തൊടുപുഴ: റോഡിലൂടെ നടന്നുപോയ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു ഇടവെട്ടി നടയം ഭാഗത്ത് മാളിയേക്കൽ വീട്ടിൽ സിറാജാണ് (36) അറസ്റ്റിലായത്.
സെപ്റ്റംബർ 11-ന് നെടിയശാല-പുറപ്പുഴ റോഡിലായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് പെൺകുട്ടി റോഡരികിലൂടെ നടന്നുപോകുമ്പോൾ ബൈക്കിലെത്തിയ പ്രതി കയറിപ്പിടിക്കുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് കരിങ്കുന്നം പൊലീസ് പ്രദേശത്തെ കടകളിലെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാൾ. കോവിഡ് പരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. സിഐ. പ്രിൻസ് ജോസഫ്, എസ്‌ഐ. അബ്ബാസ്, ഉദ്യോഗസ്ഥരായ സഞ്ജയ്, ഹരീഷ്, അലിയാർ, ബാവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Next Story

