- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊറോണപ്പേടിയിൽ വീട്ടിലിരുന്നവരെ കൂട്ടത്തോടെ ഹോളിഡേയ്ക്ക് അയയ്ക്കാൻ പദ്ധതിയൊരുക്കി റെയ്ൻഎയർ; ആയിരം രൂപയിൽ താഴെ മുടക്കിയാൽ യൂറോപ്പിലെവിടെയും യാത്രചെയ്യാം; ലോക്ക്ഡൗണിന് ശേഷമുള്ള യൂറോപ്പിലെ ബജറ്റ് വിമാന യാത്രാ സാധ്യതകൾ ഇങ്ങനെ
മനുഷ്യൻ കൂട്ടിലടച്ചു വളർത്തുന്ന മൃഗങ്ങളുടെ അവസ്ഥയിലേക്കാണ് ഇത്തിരിപോന്ന ഒരു കുഞ്ഞൻ വൈറസ് മനുഷ്യനെ കൊണ്ടെത്തിച്ചത്. ഒരുപക്ഷെ പ്രകൃതിയുടെ പ്രതികാരമാകാം അത്. എല്ലാ ജീവിജാലങ്ങളേയും വരുതിയിലാക്കി സർവ്വസ്വതന്ത്രനായി നടന്ന മനുഷ്യനെ ഒരു സൂക്ഷ്മ ജീവിക്ക് കൂട്ടിലടക്കാൻ സാധിച്ചു. ലോക്ക്ഡൗൺ ചട്ടങ്ങളിൽ ഇളവുകൾ വന്നെങ്കിലും ഇനിയും വീടുവിട്ടിറങ്ങാൻ പലരും മടിക്കുന്നുമുണ്ട്.
മാസങ്ങളായി നാലുചുമരുകൾക്കുള്ളിൽ അടച്ചുപൂട്ടിയിരുന്ന് ജീവിതത്തിന്റെ സൗന്ദര്യം ആസ്വദിക്കാനാകാതെ ബോറടിച്ചെങ്കിൽ ഇപ്പോൾ അതുമാറ്റാൻ ഒരു സുവർണ്ണാവസരം കൈവന്നിരിക്കുന്നു. സെപ്റ്റംബർ സെയിലിൽ, യാത്രാടിക്കറ്റുകളുടെ നിരക്ക് വീണ്ടും കുറച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ബ്രിട്ടനിലെ ബജറ്റ് വിമാന സർവ്വീസായ റെയ്ൻഎയർ. ഇപ്പോൾ 10 പൗണ്ടിൽ (ആയിരം രൂപ)താഴെ മാത്രം മുടക്കി നിങ്ങൾക്ക് യാത്ര ചെയ്യുവാനാകും.
റെയ്ൻഎയർ മറ്റൊരു പുതിയ സെയിൽ കൂടി ആരംഭിച്ചു. ഇതിൽ ഗ്രീസിലേയും ഇറ്റലിയിലേയും ചില വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവയിൽ തന്നെ ചിലത് വെറും 9.99 പൗണ്ടിന് യാത്രചെയ്യാവുന്നവയാണ്. ഈ മാസം തന്നെ യാത്ര ചെയ്യണം എന്നൊരു നിബന്ധനയേയുള്ളു. പിസ, ബൊലോഗ്‌ന, കാർകൗ, അലികേന്റെ എന്നിവിടങ്ങളിലേക്ക് 1 ലക്ഷത്തോളം സീറ്റുകളാണ് ഇവർ വാഗ്ദാനം നൽകുന്നത്.
അതേസമയം, ഈ ലിസ്റ്റിൽ ഉൾപ്പെട്ട ചില സ്ഥലങ്ങൾ ബ്രിട്ടന്റ് ട്രാവൽ കോറിഡോറിൽ ഉൾപ്പെട്ടതല്ലെന്ന കാര്യം നിങ്ങൾ ഓർക്കണം. അതായത്, ഇവിടം സന്ദർശിച്ച് തിരിച്ചെത്തിയാൽ 14 ദിവസത്തെ സെൽഫ് ഐസൊലേഷന് വിധേയരാകേണ്ടതായി വരും. ഇത്തരത്തിലുള്ള 14 ദിവസത്തെ ഐസൊലേഷന് സാധ്യതയുള്ള, വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്ക് ഈ അവസരം മുതലാക്കാവുന്നതാണ്. എന്നാൽ, ക്വാറന്റൈൻ സാധ്യതയില്ലാത്തവർക്കായി, തിരിച്ചെത്തിയാൽ ക്വാറന്റൈൻ ആവശ്യമില്ലാത്ത സ്ഥലങ്ങളും ഉണ്ട്.
ഇറ്റലി, ഗ്രീസ്, ഡെന്മാർക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളാന് 10 പൗണ്ടിൽ താഴെയുള്ള ടിക്കറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിലവിൽ ബ്രിട്ടന്റെ ട്രാവൽ കോറിഡോറിലുള്ള ഗ്രീസിലെ കോർഫൂ ദ്വീപിലേക്ക് 9.99 പൗണ്ട് മാത്രമാണ് ടിക്കറ്റ് നിരക്ക്. ഇന്ന് പാതിരാത്രിയോടെ ടിക്കറ്റ് ബുക്ക് ചെയ്യുകയും സെപ്റ്റംബർ 30 ന് മുൻപായി യാത്രചെയ്യുകയും ചെയ്താൽ മാത്രമാണ് ഈ നിരക്കിൽ ടിക്കറ്റ് ലഭ്യമാവുക.
ഇതിനിടയിൽ ഓർമ്മിപ്പിക്കേണ്ട മറ്റൊരു കാര്യം, ബ്രിട്ടന്റെ ക്വാറന്റൈൻ ലിസ്റ്റ് എപ്പോഴും ശ്രദ്ധിച്ചുകൊണ്ടിരിക്കണം എന്നതാണ്.എല്ലാ വ്യാഴാഴ്‌ച്ചകളിലുമാണ് ബ്രിട്ടൻ നിലവിലുള്ള ക്വാറന്റൈൻ ലിസ്റ്റ് വിശകലനം ചെയ്യുകയും അതിലാവശ്യമായ മാറ്റങ്ങൾ വരുത്തുന്നതും. കഴിഞ്ഞ ആഴ്‌ച്ച പോർട്ടുഗലും നിരവധി ഗ്രീക്ക് ദ്വീപുകളും ട്രാവൽ കോറിഡോർ ലിസ്റ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടു. വ്യാഴാഴ്‌ച്ചകളിൽ പ്രഖ്യാപിക്കാറുള്ള പുതിയ ലിസ്റ്റ് തൊട്ടടുത്ത ശനിയാഴ്‌ച്ച മുതൽ നിലവിൽ വരും.