വാഷിങ്ടൺ: ട്രംപിന്റെ നേട്ടങ്ങളുടെ പട്ടികയിൽ മറ്റൊരു ചരിത്ര മുഹൂർത്തം കൂടി എഴുതിച്ചേർത്തു പശ്ചിമേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ ദിശ മാറ്റി മറിക്കുന്ന സുപ്രധാന ചരിത്രപരമായ സമാധാന ഉടമ്പടിയിൽ ചൊവ്വാഴ്ച അറബ് രാജ്യങ്ങളായ യു.എ.ഇ.യും ബഹ്‌റൈനും, യിസ്രായേലുമായി ഒപ്പുവെച്ചു.

അമേരിക്കൻപ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ വച്ചാണ് കരാർ ഒപ്പുവെച്ചത്. പ്രത്യേക ക്ഷണിതാക്കളായ 700 വിശിഷ്ടവ്യക്തികൾ ചടങ്ങിൽ പങ്കുവെച്ചു.

യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ് ബിൻ സയിദ് അൽനഹ്യാനെ പ്രതിനിധാനം ചെയ്ത് വിദേശകാര്യമന്ത്രി അബ്ദുള്ള ബിൻ സയ്യിദ് അലി നഹ്യാനും ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുൾലത്തീഫ് ബിൻ റാഷിദ് അൽസയാനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉടമ്പടിയിൽ ഒപ്പുവെച്ചു.

കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിന്റെ പാത പിന്തുടരുമെന്നും ഇറാൻ അടക്കമുള്ള രാജ്യങ്ങൾ സമാധാനത്തിന്റെ പാതയിലെത്തുമെന്നും ഡൊണാൾഡ് ട്രംപ് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പറഞ്ഞു.

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് വൈറ്റ് ഹൗസിൽ വെച്ച് നടന്ന സമാധാന ഉടമ്പടി ട്രംപിന് സഹായകര മാകുമെന്നാണ് നീരീക്ഷണങ്ങൾ.

സമാധാന ഉടമ്പടിയിൽ ദശാബ്ദ്ങ്ങളായുള്ള ഇസ്രയേൽ ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. യു.എ.ഇ, ബഹ്റൈൻ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങൾ ഫലസ്തീനെ പിന്തുണയ്ക്കുമ്പോഴും ഇസ്രയേലുമായുള്ള സാധാരണ ബന്ധത്തിന് അത് തടസമാകരുത് എന്ന ധാരണയാക്കിയത് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലാണ്

ഒരുമാസത്തിനിടെ രണ്ട് പ്രധാന അറബ് രാജ്യങ്ങളാണ് ഇസ്രഈലുമായി സൗഹൃദം സ്ഥാപിച്ചത്. ഒമാൻ അടക്കമുള്ള രാജ്യങ്ങൾ ഇതേ പാത പിന്തുടരുമെന്നും റിപ്പോർട്ടുകളുണ്ട്.

ബഹ്റൈൻ-ഇസ്രഈൽ ധാരണയെ ഒമാനും അഭിനന്ദിച്ചിരുന്നു. നയതന്ത്ര, സാമ്പത്തിക തലങ്ങളിൽ സഹകരണവും സമാധാനവുമാണ് ഉടമ്പടി ഉറപ്പുനൽകുന്നതെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഓഗസ്റ്റ് 13-നാണ് യു.എ.ഇ.

ഇസ്രഈലുമായി സമാധാനത്തിന് ധാരണയായത്. വെസ്റ്റ് ബാങ്ക് അധിനിവേശത്തിൽനിന്ന് ഈസ്രഈൽ പിന്മാറുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ധാരണ. നേരത്തെ തന്നെ ഇസ്രഈലുമായുള്ള സമാധാന ഉടമ്പടിക്കെതിരെ രൂക്ഷ വിമർശനവുമായി ഫലസ്തീൻ രംഗത്തെത്തിയിരുന്നു.