- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് അക്കാദമിയിലെ 100ലധികം ട്രെയിനികൾക്ക് കോവിഡ്; ഗുരുതര വീഴ്ച സംഭവിച്ചതായി ആക്ഷേപം
തൃശൂർ: പൊലീസ് അക്കാദമിയിലെ ഇന്റഗ്രേറ്റഡ് പൊലീസ് ട്രെയിനിങ് സെന്ററിൽ കോവിഡ് ബാധിച്ച ട്രെയിനികളുടെ എണ്ണം 100 കടന്നു. പ്രതിരോധത്തിൽ ഗുരുതര വീഴ്ച സംഭവിച്ചതായാണ് ആക്ഷേപം ഉയരുന്നത്. അക്കാദമി ഉൾപ്പെട്ട പ്രദേശം കണ്ടെയ്ന്മെന്റ് സോണിൽ ഉൾപ്പെട്ടതിനു ശേഷവും അധികൃതർ പരിശീലനം നിർത്തിവച്ചില്ല. കോവിഡ് ബാധിതരുടെ എണ്ണം കൂടിയതിനു ശേഷമാണ് ട്രെയിനിങ് നിർത്തിവച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 125 ആയി.
കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന അക്കാദമിയിലെ പൊലീസ് ട്രെയിനി ഹരീഷ് കുമാർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഹരീഷിന് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിലും രോഗവ്യാപനം നിയന്ത്രിക്കുന്നതിലും അധികൃതർ നടപടിയെടുത്തില്ലെന്നു കാട്ടി ബന്ധുക്കൾ സമൂഹമാധ്യമങ്ങളിലും മറ്റും പ്രതികരിച്ചിട്ടുണ്ട്.
.
Next Story