- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഇന്ന് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും
ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാമത് ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലയിൽ വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ജന്മദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി പ്രവർത്തകർ സേവന പ്രവർത്തനങ്ങൾക്കും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകും. അതോടൊപ്പം വിവിധ സ്ഥലങ്ങളിൽ മധുര പലഹാര വിതരണവും, കോവിഡ് പ്രതിരോധ സന്നദ്ധ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ആദരിക്കുന്ന ചടങ്ങുകളും സംഘടിപ്പിക്കും. ആലപ്പുഴ നഗരത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾക്ക് ബിജെപി.സംസ്ഥന വക്താവ് സന്ദീപ് വാര്യർ, ജില്ലാ പ്രസിഡന്റ് എം വിഗോപകുമാർ ,ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.കെ.വാസുദേവൻ, ഡി.അശ്വനീദേവ് ,സേവാസപ്താഹ ത്തിന്റെ ജില്ലാ കൺവീനറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ടി. സജീവ് ലാൽ ,ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ തുടങ്ങിയവർ ' നേതൃത്വം നൽകും.