- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിലേക്ക് അനുമതി നേടാതെ ഡ്രോണുകൾ കൊണ്ടുവരരുത്; പിടിക്കപ്പെട്ടാൽ ചുമത്തുക കള്ളക്കടത്തു കേസിന്റെ പരിധിയിൽ; ഡ്രോണുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തുവാൻ തീരുമാനം
മസ്‌കത്ത്: ഡ്രോണുകളും വയർലെസ് എയർക്രാഫ്റ്റുകളും അനുമതിയില്ലാതെ രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിക്കരുതെന്ന് ഒമാൻ കസ്റ്റംസ്. സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ അനുമതിയോടെ കസ്റ്റംസ് നികുതി അടച്ചു മാത്രമേ ഇവ കൊണ്ടുവരാൻ പാടുള്ളൂ. അല്ലാതെ രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നത് കള്ളക്കടത്തിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യമായാണ് പരിഗണിക്കുകയെന്ന് കസ്റ്റംസ് ഓൺലൈനിൽ പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.
വാണിജ്യ, ടൂറിസം, വിനോദ ആവശ്യങ്ങൾക്ക് വ്യക്തികളും സ്ഥാപനങ്ങളും ഉപയോഗിക്കുന്ന കാമറ ഘടിപ്പിച്ച വയർലെസ് എയർക്രാഫ്റ്റുകളും ഡ്രോണുകളും നിയന്ത്രിത ഉൽപന്നങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകേണ്ടത് സിവിൽ ഏവിയേഷൻ പൊതുഅഥോറിറ്റിയാണ്.
സിവിൽ, മിലിട്ടറി സുരക്ഷ സ്ഥാപനങ്ങൾക്കൊപ്പം ജനങ്ങളുടെ സ്വകാര്യ ജീവിതത്തിനു സംരക്ഷണവും സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് അടുത്തിടെ ഡ്രോണുകളുടെ ഉപയോഗത്തിന് അനുമതി നിർബന്ധമാക്കിയത്.