- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചരിത്രപ്രസിദ്ധമായ കോസി റെയിൽ മെഗാ പാലം ബിഹാറിൽരാഷ്ട്രത്തിനു സമർപ്പിക്കും; ബിഹാറിൽ പുതിയ റെയിൽ പാതകളും വൈദ്യുതീകരണ പദ്ധതികളും ഉദ്ഘാടനം ചെയ്യും: ഈ പദ്ധതികൾ മേഖലയിലെ റെയിൽ യത്രാസൗകര്യം വർദ്ധിപ്പിക്കും
ചരിത്രപ്രസിദ്ധമായ കോസി റെയിൽ മെഗാ പാലം 2020 സെപ്റ്റംബർ 18 ന് ഉച്ചയ്ക്ക് 12 ന് നടക്കുന്ന വീഡിയോ സമ്മേളനത്തിലൂടെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി രാഷ്ട്രത്തിനു സമർപ്പിക്കും. ബീഹാർ ഗവർണർ ശ്രീ ഫാഗു ചൗഹാൻ, ബീഹാർ മുഖ്യമന്ത്രി ശ്രീ നിതീഷ് കുമാർ, കേന്ദ്രമന്ത്രിമാർ, റെയിൽവേ വാണിജ്യ വ്യവസായ മന്ത്രി ശ്രീ പീയുഷ് ഗോയൽ, നിയമ, നീതിന്യായ, കമ്മ്യൂണിക്കേഷൻസ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി ശ്രീ രവിശങ്കർ പ്രസാദ്, ടെക്നോളജി, മൃഗസംരക്ഷണം, ക്ഷീരകർഷകർ, ഫിഷറീസ് മന്ത്രി ശ്രീ ഗിരിരാജ് സിങ്, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദ് റായ്, ബീഹാർ ഉപമുഖ്യമന്ത്രി ശ്രീ സുശിൽ മോദി എന്നിവരും പങ്കെടുക്കും.
കോസി റെയിൽ മെഗാ ബ്രിഡ്ജിന് പുറമെ ബിഹാർ സംസ്ഥാനത്തിന്റെ നേട്ടത്തിനായി, യാത്രക്കാരുടെ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റു റെയിൽ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കിയൂൾ നദിയിലെ പുതിയ റെയിൽവേ പാലം, രണ്ട് പുതിയ റെയിൽവേ ലൈനുകൾ, 5 വൈദ്യുതീകരണ പ്രോജക്ടുകൾ, ബറൗനിയിലെ ഒരു ഇലക്ട്രിക് ലോക്കോമോട്ടീവ് ഷെഡ്, ബർ-ബക്തിയാർപൂരിന് ഇടയിലുള്ള മൂന്നാം ലൈൻ പ്രോജക്റ്റ് എന്നിവ ഇതിൽപ്പെടുന്നു.
കോസി മെഗാ റെയിൽ പദ്ധതിയുടെ സമർപ്പണം ബീഹാറിന്റെ ചരിത്രത്തിലെയും വടക്കുകിഴക്കൻ മേഖലയുമായി ബന്ധിപ്പിക്കുന്ന മുഴുവൻ പ്രദേശങ്ങളിലെയും ചരിത്ര നിമിഷമാണ്. 1887ൽ നിർമ്മാലിക്കും ഭപ്തിയാഹിക്കും (സാരൈഗ്) ഇടയിൽ ഒരു മീറ്റർ ഗേജ് ലിങ്ക് നിർമ്മിച്ചു. 1934ലെ കനത്ത വെള്ളപ്പൊക്കത്തിലും കനത്ത ഇന്തോ നേപ്പാൾ ഭൂകമ്പത്തിലും റെയിൽപ്പാത ഇല്ലാതായി. അതിനുശേഷം കോസി നദിയുടെ വളഞ്ഞുപുളഞ്ഞൊഴുകുന്ന സ്വഭാവം കാരണം ഈ റെയിൽ ബന്ധം പുനഃസ്ഥാപിക്കാൻ ദീർഘാകാലം ഒരു ശ്രമവും ഉണ്ടായില്ല.
2003-04 കാലഘട്ടത്തിലാണ് കോസി മെഗാ ബ്രിഡ്ജ് ലൈൻ പദ്ധതിക്ക് ഇന്ത്യൻ സർക്കാർ അനുമതി നൽകിയത്. കോസി റെയിൽ മഹാസേതുവിന് 1.9 കിലോമീറ്റർ നീളവും നിർമ്മാണച്ചെലവ് ഞ.െ 516 കോടി. ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ ഈ പാലത്തിന് തന്ത്രപരമായ പ്രാധാന്യമുണ്ട്. കോവിഡ് മഹാമാരിയുടെ് സമയത്തെ കുടിയേറ്റ തൊഴിലാളികളും കൂടി പങ്കെടുത്താണ് പദ്ധതി പൂർത്തീകരിച്ചത്. ഈ പദ്ധതിയുടെ സമർപ്പണം 86 വർഷം പഴക്കമുള്ള സ്വപ്നവും മേഖലയിലെ ജനങ്ങളുടെ ദീർഘകാല കാത്തിരിപ്പും സാർത്ഥകമാക്കും. മെഗാ പദ്ധതിയുടെ സമർപ്പണത്തോടൊപ്പം, സുപോൾ-രഘോപുര ഡെമു ട്രെയിൻ സുപോൾ സ്റ്റേഷനിൽ നിന്ന് പ്രധാനമന്ത്രി ഫ്ളാഗ്ഓഫ് ചെയ്യും. സ്ഥിരം ട്രെയിൻ സർവീസ് ആരംഭിച്ചുകഴിഞ്ഞാൽ, ഇത് സുപോൾ, അരാരിയ, സഹർസ ജില്ലകൾക്ക് വളരെയധികം ഗുണം ചെയ്യും. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര യാത്രകൾ ഈ പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പമാകും.
ഹാജിപൂർ-ഘോസ്വർ-വൈശാലി, ഇസ്ലാാംപൂർ-നടേശർ എന്നിവിടങ്ങളിൽ രണ്ട് ഇരട്ടപ്പാതാ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കർനൗട്ടി-ബക്തിയാർപൂർ ലിങ്ക് ബൈപാസും ബാർ-ബഖിയാർപൂരിന്റെ മൂന്നാം നിരയും ശ്രീ മോദി ഉദ്ഘാടനം ചെയ്യും.
മുസാഫർപൂർ - സീതാമർഹി, കതിഹാർ-ന്യൂ ജൽപൈഗുരി, സമസ്തിപൂർ-ദർഭംഗ-ജയ്‌നഗർ, സമസ്തിപൂർ-ഖഗേറിയ, ഭാഗൽപൂർ-ശിവനാരായൺപൂർ മേഖലകളിലെ റെയിൽവേ വൈദ്യുതീകരണ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.