അമനകര: ക്ഷീരോൽപാദനത്തിൽ കേരളത്തിന് സ്വയം പര്യാപ്തത നേടാൻ സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. അമനകര ക്ഷീരോല്പാദക സഹകരണസംഘം ആപ്‌കോസിന്റെ ആസ്ഥാന മന്ദിരം നിർമ്മാണോൽഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘം പ്രസിഡന്റ് ഒ എസ് ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ പുതിയിടത്തുചാലിൽ, ജില്ലാ പഞ്ചായത്ത് അംഗം അനിതാ രാജു, കെ ജി ശ്രീലത, എ ഗോപകുമാർ, ബെന്നി തെരുവത്ത്, എം പി കൃഷ്ണൻനായർ, പ്രിയ സന്തോഷ്, ബെന്നി താന്നിയിൽ, ടോമി കുന്നത്ത്, ജയ് വട്ടുകുന്നേൽ, ശ്രീശൻ ഇഞ്ചിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.