- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജനകീയ നേതാവിനു ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാ ചാപ്റ്ററിന്റെ അഭിനന്ദനങ്ങൾ
ന്യൂയോർക്ക്: കേരള നിയമസഭയിലേക്ക് തുടർച്ചയായി പതിനൊന്ന് പ്രാവശ്യം തെരഞ്ഞെടുക്കപ്പെട്ട പ്രിയങ്കരനായ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സുവർണജൂബിലി 2020 സെപ്റ്റംബർ 17-നു കോട്ടയത്ത് വിപുലമായി ആഘോഷിച്ചു. നേതാവിനു ഇന്ത്യൻ ഓവർസീസ് കേരളാ ചാപ്റ്റർ യു.എസ് പ്രസിഡന്റ് ലീല മാരേട്ട് പ്രത്യേകം അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ചു.
ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ ആദ്യ തെരഞ്ഞെടുപ്പ് 1970 സെപ്റ്റംബർ 17-നായിരുന്നു. അതിനുശേഷം തുടർച്ചയായി 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016 എന്നിങ്ങനെ തുടർച്ചയായ പതിനൊന്നു പ്രാവശ്യത്തെ തിളക്കമാർന്ന വിജയം നമുക്കേവർക്കും അഭിമാനിക്കാവുന്നതാണെന്നും ലീല രാരേട്ട് അഭിപ്രായപ്പെട്ടു.
1977-ൽ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ തൊഴിൽ വകുപ്പ് മന്ത്രി, 1981-ൽ ആരോഗ്യമന്ത്രി എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 2004-നും, 2011-ലും രണ്ടു പ്രാവശ്യം മുഖ്യമന്ത്രിപദം അലങ്കരിച്ച് ജനകീയ നേതാവായി. മുഖ്യമന്ത്രിയായിരിക്കെ എല്ലാ സ്ഥലങ്ങളിലും നേരിട്ടെത്തി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സമയം കണ്ടെത്തിയ അതുല്യ ജനവസേവകനാണ് ഉമ്മൻ ചാണ്ടി. രാപകലില്ലാതെ, ഊണും ഉറക്കവും ഉപക്ഷിച്ച് ജനങ്ങളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കുന്ന ജനസമ്പർക്ക പരിപാടികളിലൂടെ ജനങ്ങളുടെ കണ്ണിലുണ്ണിയായി മാറി.
കേരളത്തിന്റെ സമഗ്ര വികസനത്തിനായുള്ള ദീർഘകാല പദ്ധതികളും, ദുരിതമനുഭവിക്കുന്നവർക്ക് സമാശ്വാസം നൽകുവാനുള്ള ക്ഷേമപദ്ധതികളും ഉൾപ്പെടുന്ന നയപരിപാടികൾ ഉമ്മൻ ചാണ്ടി സർക്കാർ ആവിഷ്‌കരിച്ചു. കൊച്ചി മെട്രോ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, സ്മാർട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ബൈപാസ് എന്നീ പ്രൊജക്ടുകൾക്ക് തുടക്കമിട്ടത് ഉമ്മൻ ചാണ്ടി സർക്കാർ ആണെന്നും ലീല മാരേട്ട് ഓർമ്മിപ്പിച്ചു.
കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവേശനം നടത്തിയ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, യു.ഡിഎഫ് കൺവീനർ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, കെ.എസ്.യു പ്രസിഡന്റ്, കെ.എസ്.യു ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഐക്യരാഷ്ട്രസഭ ഭരണമികവിന് 2013 ജൂൺ 27-നു ബഹ്റിനിൽ വച്ചു അവർഡ് നൽകി ആദരിച്ചു. എതിരാളികൾക്കുപോലും മാതൃകയാകുന്ന വ്യക്തിത്വത്തിനുടമയായ ഉമ്മൻ ചാണ്ടി പൊതുജീവിതത്തിൽ ഒരു വ്യക്തി എങ്ങനെയായിരിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ്. നല്ല രാഷ്ട്രീയ പ്രവർത്തകൻ, കുടുംബനാഥൻ, ജനപ്രതിനിധി, മികച്ച ഭരണാധികാരി, നല്ല മനുഷ്യസ്നേഹി, നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന, ആരാധ്യനായ ഉമ്മൻ ചാണ്ടി സാറിനു ഐഒസി കേരളാ ചാപ്റ്റർ യു.എസ്.എയ്ക്കുവേണ്ടി ലീല മാരേട്ട് (പ്രസിഡന്റ്), തോമസ് മാത്യു (ചെയർമാൻ), സജി കരിമ്പന്നൂർ (സെക്രട്ടറി), രാജൻ പടവത്തിൽ (ട്രഷറർ), സതീശൻ നായർ (സീനിയർ വൈസ് പ്രസിഡന്റ്), ജോർജ് ഏബ്രഹാം (നാഷണൽ വൈസ് ചെയർമാൻ) എന്നിവർ ഹൃദയം നിറഞ്ഞ ആശംസകളും മംഗളങ്ങളും അർപ്പിച്ചു.