- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട പ്രവാസി അസോസ്സിയേഷൻ, ബഹ്റൈന്റെ പ്രവർത്തനോദ്ഘാടനം ഇന്ന്
പത്തനംതിട്ട പ്രവാസി അസോസ്സിയേഷൻ, ബഹ്റൈന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ മാസം 30 (വെള്ളിയാഴ്ച) വൈകുന്നേരം ഏഴു മണിക്കു സെഗയ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉദ്ഘാടനം നിർവഹിക്കുന്നത് നമ്മുടെ പത്തനംതിട്ടയുടെ അഭിമാനവും ബഹ്റൈനിലെ പ്രമുഖ വ്യവസായി ഡോ. വർഗീസ് കുര്യൻ അവർകൾ (VKL Holding) ആണ്.
ചടങ്ങിൽ ബഹ്റൈനിലെ മറ്റു സാംസ്‌കാരിക സാമൂഹിക പ്രവർത്തകരായ രാജു കല്ലുമ്പുറം (OICC, Bahrain), പ്രവീൺ നായർ (സംസ്‌കൃതി, Bahrain ), സുബൈർ കണ്ണൂർ (പ്രതിഭ, Bahrain ) എന്നിവരും പങ്കെടുക്കുന്നു. അതോടൊപ്പം 'ലോക്ക്ഡ് ഓണം 2020' ഓൺലൈൻ ഫാമിലി പിക്ചർ കോൺടെസ്‌റ് ജേതാക്കൾക്കുള്ള സമ്മാനദാനവും നിർവഹിക്കുന്നതാണ്. കൂടാതെ ബഹ്റൈനിലെ കൊച്ചുകലാകാരന്മാർ അവതരിപ്പിക്കുന്ന ഗാനമേളയും ഹാസ്യ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.
കോവിഡ് പ്രതിരോധനത്തിൽ ഗവണ്മെന്റ് നിർദ്ദേശിച്ചിരിക്കുന്ന എല്ലാ മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് ടെലികാസ്റ്റ് ഫേസ്‌ബുക് പേജിലൂടെ ഉണ്ടായിരിക്കുന്നതാണ്.
Bahrain time -7.00 PM
Indian time - 9.30 PM
Dubai time - 8.00 PM
Kuwait time-7.00 PM
Saudi time-7.00 PM
Muscut time-8.00 PM