- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘ് വംശഹത്യക്കെതിരെ കൊടിയത്തൂരിൽ പെൺപോരാട്ടം
മുക്കം: ബലാത്സംഗത്തെ ആയുധമാക്കുന്ന സംഘ് വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വിമൻ ജസ്റ്റിസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പഞ്ചായത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെൺ പോരാട്ട പ്രതിഷേധവും പ്രതിജ്ഞയും സംഘടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം ചുള്ളിക്കാപറമ്പിൽ ആർട്ടിസ്റ്റ് റോഷ്ന ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. ചെറുവാടി, സൗത്തുകൊടിയത്തൂർ, കോട്ടമ്മൽ, ഗോതമ്പറോഡ്, മാട്ടുമുറി എന്നീ കേന്ദ്രങ്ങളിൽ പ്രതിഷേധം ആളിക്കത്തി. സുരക്ഷാ മാനദണ്ഡം പാലിച്ച് പ്ലക്കാർഡുകളേന്തി മുദ്രാവാക്യം വിളിച്ചും കവിത ചൊല്ലിയും പ്രസംഗിച്ചും വംശഹത്യാ രാഷ്ട്രീയത്തിനെതിരെ വനിതകൾ തെരുവിലിറങ്ങി.
ബലാത്സംഗം ആയുധമാക്കി വംശഹത്യാ രാഷ്ട്രീയം നടപ്പിലാക്കുന്ന സംഘ്പരിവാർ അജണ്ടകളെ ചെറുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. വിമൻ ജസ്റ്റിസ് ജില്ലാ കമ്മറ്റി അംഗം സഫീറ കൊടിയത്തൂർ, വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് സജ്‌ന ബാലു, വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് വനിതാ കൺവീനർ ഹാജറ പി.കെ, ശ്രീജ മാട്ടുമുറി, ഇ.എൻ. നദീറ, സീനത് എന്നിവർ സംസാരിച്ചു. മുഫീദ, റജ്‌ന യൂസുഫ്, മുംതാസ് കൊളായിൽ, ആയിഷ പി.വി, ഷമീമ ബാവ, ശ്രീജില, സ്വപ്ന എന്നിവർ നേതൃത്വം നൽകി.