- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അനിയത്തിയെ അളിയന് കെട്ടിച്ചു കൊടുത്ത് ഭൂട്ടാൻ രാജാവ്; രാജ്ഞിയുടെ സഹോദരനെ കല്യാണം കഴിച്ചത് രാജാവിന്റെ സഹോദരി; ലോകത്തെ ഏറ്റവും സുന്ദരവും സ്വതന്ത്രവുമായ രാജ കുടുംബത്തിലെ വിവാഹക്കാഴ്ച്ചകൾ
കുടുംബബന്ധങ്ങൾ ശക്തമാക്കുന്നതിൽ എന്നും താത്പര്യം കാണിക്കുന്ന കുടുംബമാന് ഭൂട്ടാനിലെ രാജകുടുംബം. അതിൽ ഏറ്റവും ഒടുവിലത്തെ കാൽവയ്‌പ്പാണ് ഭൂട്ടാൻ രാജാവിന്റെ അർദ്ധ സഹോദരി രാജ്ഞിയുടെ സഹോദരനെ വിവാഹംകഴിച്ചത്. ഭൂട്ടാൻ രാജാവ്ജിഗ്മെ ഖേസറിന്റെ അർദ്ധസഹോദരി, 27 കാരിയായ യൂഫെൽമ രാജകുമാരി വിവാഹംകഷിച്ചത് രാജ്ഞിയുടെ ഇളയ സഹോദരനു പൈലറ്റുമായ ഡാഷോ തിൻലേയാണ്. തികച്ചും സ്വകാര്യമായ ഒരു ചടങ്ങിലാണ് 28 കാരനായ ഡാഷോ യൂഫെൽമയെ വിവാഹം കഴിച്ചത്.
ഇത്, ഈ കുടുംബങ്ങൾ തമ്മിലുള്ള ബന്ധം പുതുക്കൽ കൂടിയാണ്. നേരത്തേ രാജ്ഞിയുടെ മൂത്ത സഹോദരിയെ രാജാവിന്റെ സഹോദരൻ ജിഗ്മെ ഡോർജി വിവാഹം കഴിച്ചിരുന്നു. തികച്ചും രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. അതിനുശെഷം കൊട്ടാരം തന്നെ ഈ വിവാഹത്തിന്റെചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചപ്പോഴാണ് ഈ വിവരം പുറംലോകം അറിഞ്ഞത്. ഭൂട്ടാനീസ് രാജകുടുംബത്തിലെ എല്ലാ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
ജൂലായിൽ ബിയാട്രീസ് രാജകുമാരിയും എൽഡൂർഡോ മാപ്പെല്ലി മോസിയും തമ്മിലുള്ള വിവാഹം വിൻഡ്സറിൽ നടന്നതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ രഹസ്യ വിവാഹവും. കോവിഡ്-19 മൂലമാണോ ആഘോഷങ്ങൾ തികച്ചും സ്വകാര്യമാക്കിയത് എന്ന് വ്യക്തമല്ല. ഇതുവരെ കേവലം 346 രോഗികളുമായി കോവിഡിനെ നേരിടുന്നതിൽ ഭൂട്ടാൻ കാര്യമായ നേട്ടം കൈവരിച്ചിട്ടുണ്ട്.
രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം വിനോദ സഞ്ചാരികൾക്ക് മുന്നിൽ അടച്ചും സ്‌കൂളുകൾ അടച്ചിടുന്നത് ഉൾപ്പടെയുള്ള ദേശീയ ലോക്ക്ഡൗൺ പ്രഖ്യാപിച്ചുമാണ് ഭൂട്ടാൻ കോവിഡിനെ നേരിട്ടത്. രാജകുമരിയും ഭർത്താവും പരമ്പരാഗത വേഷത്തിൽ നിൽക്കുന്ന ചിത്രം സഹിതമാണ് വിവാഹ വാർത്ത ഇപ്പോൾ കൊട്ടാരം വൃത്തങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ രാജകുമാരി ഭൂട്ടാന്റെ സ്പോർട്സ് അമ്പാസിഡർ കൂടിയാണ്. ഭർത്താവ്, ദേശീയ വിമാന സർവ്വീസായ ഡ്രുക്എയറിൽ പൈലറ്റും. തിമ്പുവിലെ ഡെക്കെൻകോളിങ് കൊട്ടാരത്തിൽ വച്ചായിരുന്നു വിവാഹം. രാജാവും രാജ്ഞിയും നവദമ്പതികളെ ആശിർവദിക്കാൻ എത്തിയിരുന്നു.
രാജകുമാരിയുടെ നേട്ടങ്ങൾ വർണ്ണിക്കുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഭർത്താവിനെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നുമുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നുംകോളേജ് പഠനം പൂർത്തിയാക്കിയ ശേഷമാണ് പൈലറ്റ് ട്രെയിനിംഗിനായി ചേർന്നത്. ഇവർ കഴിഞ്ഞ കുറേ നാളുകളായി ഡേറ്റിംഗിൽ ആയിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്ത. എന്നാൽ, ഇവർ സ്വയം കണ്ടുമുട്ടിയതാണോ, രാജാവിന്റെയും രാജ്ഞിയുടെയും നിർദ്ദേശപ്രകാരം ഒന്നിച്ചതാണോ എന്ന വിവരം പുറത്തുവന്നിട്ടില്ല.
രാജാവിനും രാജ്ഞിക്കും മാർച്ചിൽ രണ്ടാമത്തെ കുട്ടി ജനിച്ചതിനുശേഷം രാജകുടുംബത്തിൽ നടക്കുന്ന ഒരു പ്രധാന സംഭവമാണ് ഈ വിവാഹം. ഒരുകാലത്ത് ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ഒരു രാജ്യമായിരുന്നു ഭൂട്ടാൻ. എന്നാൽ ഇപ്പോൾ വിനോദ സഞ്ചാരികൾക്കായി രാജ്യത്തിന്റെ വാതിലുകൾ മലക്കേ തുറന്നിരിക്കുകയാണ്.